രാഷ്ട്രപതിയുടെ 2024 ലെ സ്തുത്യര്‍ഹ സേവനത്തിനുള്ള ഫയര്‍ സര്‍വീസ് മെഡലിനര്‍ഹനായ കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ സി. കെ. മുരളീധരനെ ആദരിച്ചു

കൊയിലാണ്ടി: രാഷ്ട്രപതിയുടെ 2024 ലെ സ്തുത്യര്‍ഹ സേവനത്തിനുള്ള ഫയര്‍ സര്‍വീസ് മെഡലിനര്‍ഹനായ കൊയിലാണ്ടി സ്റ്റേഷന്‍ ഓഫീസര്‍ സി. കെ. മുരളീധരനെ ആദരിച്ചു. സ്റ്റേഷന്‍ നടന്ന ചടങ്ങില്‍ കൊയിലാണ്ടി മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുധാ കിഴക്കെപ്പാട്ട് ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നടത്തി.

നീണ്ട 28 വര്‍ഷത്തെ സേവന കാലത്ത് നടത്തിയ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് രാഷ്ട്രപതി പുരസ്‌കാരം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മേഖലയിലെ ജനങ്ങളും ഈ ബഹുമതി ഏറെ അഭിമാനത്തോടെ നോക്കി കാണുന്നു എന്ന് ചെയര്‍പേഴ്സണ്‍ അനുമോദന പ്രസംഗത്തില്‍ പറഞ്ഞു.

സ്റ്റേഷന്‍ റിക്രിയേഷന്‍ ക്ലബ്ബ് സെക്രട്ടറി നിധിപ്രസാദ് സ്വാഗതവും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ ഗ്രേഡ് എ.എസ്.ടി.ഒമാരായ പി.കെ.ബാബു, മജീദ്.എം, ജനാര്‍ദ്ദനന്‍.ഇ.പി, ഫയര്‍ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബിനീഷ്.കെ, ഹോംഗാര്‍ഡ് ഓംപ്രകാശ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

രാഷ്ട്രപതിയുടെ അംഗീകാരം കിട്ടിയതില്‍ വളരെയേറെ സന്തോഷമുണ്ടെന്നും ഈ അംഗീകാരം രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ സഹപ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും സ്റ്റേഷന്‍ ഓഫീസര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ഫയര്‍ആന്‍ഡ് റസ്‌ക്യു ഓഫീസര്‍ സിജിത്ത്.സി നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!