കേളി മ്യൂസിക് ക്ലബ്ബിന്റെ അഞ്ചാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം നടത്തി



കൊയിലാണ്ടി: കേളി മ്യൂസിക് ക്ലബ്ബിന്റെ അഞ്ചാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം കേളി ഓഫീസില്‍ വെച്ച് ചേര്‍ന്നു. പ്രസ്തുത ചടങ്ങ് എഴുത്തുകാരനും, കവിയും, അദ്ധ്യാപകനുമായ വി ഷരീഫ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗായകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ സമീജ് കാപ്പാട് മുഖ്യാതിഥിയായി.
കേളി മുനമ്പത്ത് സിക്രട്ടറി ഷിബില്‍ രാജ് താവണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ കേളി മുനമ്പത്ത് പ്രസിഡന്റ് അബ്ദുസ്സലാം വി.വി അദ്ധ്യക്ഷനായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ നിരവധിയായ ഗായകരും, ഗായികമാരും പങ്കെടുത്ത ചടങ്ങില്‍ വെച്ച് 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. തുടര്‍ന്ന് കേളി മ്യൂസിക് ക്ലബ്ബ് പ്രവര്‍ത്തകരുടെ കരോക്കെ ഗാനമേള അരങ്ങേറി.
ഭാരവാഹികള്‍ : ഗഫൂര്‍ ചീനച്ചേരി (സെക്രട്ടറി), വൈശാഖ് താവണ്ടി (പ്രസിഡന്റ്), ഷാഹിദ താവണ്ടി(ജോ.സെക്രട്ടറി), ശാഫി കാപ്പാട് (വൈ.പ്രസിഡന്റ് ) എന്നിവരെ തെരഞ്ഞെടുത്തു













