ദേശീയ പോസ്റ്റല്‍ ദിനാചരണം ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു

ചേമഞ്ചേരി : പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസനസമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ പോസ്റ്റല്‍ ദിനാചരണം ചേമഞ്ചേരി സബ് പോസ്റ്റാഫീസില്‍ ബ്ലോക്ക് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പര്‍ എംപി മൊയ്തീന്‍കോയ അധ്യക്ഷതവഹിച്ചു. ചേമഞ്ചേരിസബ് പോസ്റ്റ് മാസ്റ്റര്‍ പി. രവി,റിട്ടേര്‍ഡ് ജീവനക്കാരായ പി മാധവന്‍, പി. രാമചന്ദ്രന്‍, വി.അശോകന്‍ എന്നിവരെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കെയില്‍ പൊന്നാടയണിയിച്ചു ആദരിച്ചു.

ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി കെ ഹാരിസ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് മെമ്പര്‍ ഷീബ ശ്രീധരന്‍, പഞ്ചായത്ത് മെമ്പര്‍ ടി. സുധ, മന്‍സൂര്‍കളത്തില്‍, എ കെ. അതുല്‍ രാജ് , സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ ബ്ലിറ്റ്‌സ്, കാപ്പാട് ജി എം യു പി സ്‌കൂള്‍ എ ച്ച് എം. പിപി. സതീഷ് കുമാര്‍, പി. രവി , വി അശോകന്‍, വി കെ റാഫി എന്നിവര്‍ സംസാരിച്ചു

കാപ്പാട് ജിഎംയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചു. തപാല്‍ വകുപ്പിന്റെ സാമൂഹിക സുരക്ഷ പദ്ധതികള്‍, ഗ്രാമീണ ഇന്‍ഷുറന്‍സ്, പിന്‍ കോഡ് ഉപയോഗിച്ച് കത്തുകള്‍ തരം തിരിക്കല്‍, രജിസ്‌ട്രേഡ് സ്പീഡ് പോസ്റ്റ്,സര്‍വീസ്, പോസ്റ്റല്‍ ബാങ്കിംഗ് പെയ്‌മെന്റ്, മേല്‍വിലാസം എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ തപാല്‍ വകുപ്പിന്റെ വിവിധ സേവനങ്ങളെ പറ്റി പോസ്റ്റ് ഓഫീസ് ജീവനക്കാരായ ഇ പി. അശ്വതി, ടി കെ നൗഫല്‍, കെ കെ ഷികിജിത്ത് എന്നിവര്‍ സംസാരിച്ചു. കത്തിടപാടുകള്‍ കുറഞ്ഞ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ അനുഭവമായി വിദ്യാര്‍ത്ഥികളോടപ്പം അധ്യാപകരായ സി.അനുശ്രീ ബി. പൂര്‍ണിമ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ കൂട്ടുകാര്‍ക്കു കത്തെഴുതി പോസ്റ്റ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!