കൊയിലാണ്ടി അരങ്ങാടത്ത് സെവന്‍സ് ടീസ്റ്റാളില്‍ തീപിടുത്തം, പപ്പടം വറുക്കുന്നതിനിടെ

കൊയിലാണ്ടി അരങ്ങാടത്ത് സെവന്‍സ് ടീസ്റ്റാളില്‍ തീപിടുത്തം, പപ്പടം വറുക്കുന്നതിനിടെ തീ ആളിപടരുകയായിരുന്നു. സമീപത്ത് എണ്ണയുടെ അംശമുള്ളതിനാല്‍ തീ മറ്റ് സ്ഥലത്തേയ്ക്കും പടര്‍ന്നു.

ഉടനെ തന്നെ ഹോട്ടല്‍ ജീവനക്കാര്‍ ചേര്‍ന്ന് തീ അണച്ചു. നിലവില്‍ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. ചില സാമഗ്രികള്‍ക്ക് മാത്രം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിച്ചതായി സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!