കൂട്ട് 90-2000ന്റെ ഇത്തവണത്തെ ഓണാഘോഷം കൊയിലാണ്ടി നെസ്റ്റിനൊപ്പം



കൊയിലാണ്ടി എസ് എ ആര് ബി ടി എം ഗവ:കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി വാട്സാപ്പ് ക്കൂട്ടായ്മ കൂട്ട് 90-2000ന്റെ ഇത്തവണത്തെ ഓണാഘോഷം കൊയിലാണ്ടി നെസ്റ്റിനൊപ്പം. പെരുവട്ടൂരിലെ നിയാര്‍ക്ക് ക്യാമ്പസില്‍ സെപ്റ്റംബര്‍ 16നാണ് ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കവിയും എഴുത്തുകാരനുമായ കല്പറ്റ നാരായണന് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
നെസ്റ്റ് ചെയര്മാന് അബ്ദുള്ള കരുവാഞ്ചേരി അധ്യക്ഷതയും കൂട്ട് സെക്രെട്ടറി അനൂപ് വി സ്വാഗതവും പറയും. കൂട്ട് അംഗങ്ങള്‍ ആയ നാല് വീട്ടമ്മമാരുടെ കവിതകളുടെ പുസ്തകപ്രകാശനം കല്പറ്റ നാരായണന് മാസ്റ്റര്‍ നിര്‍വ്വഹിക്കും. നജീബ് മൂടാടി പുസ്തകം ഏറ്റുവാങ്ങും. പ്രേമന് മുചുകുന്ന് പുസ്തകപരിചയം നടത്തും ജയശോഭ പി കെ മറുമൊഴി രേഖപ്പെടുത്തും.
കൊയിലാണ്ടി മുന്‍സിപ്പല്‍ വൈസ് ചെയര്മാന് അഡ്വ: കെ സത്യന്, വാര്‍ഡ് കൗണ്‍സിലര്‍ ചന്ദ്രിക ടി, അനീഷ് മുചുകുന്ന് തുടങ്ങിയവര്‍ സംബന്ധിക്കും.
തുടര്‍ന്ന് മധുലാല്‍ കൊയിലാണ്ടിയുടെ മിമിക്രി, തിരുവാതിരക്കളി, അശ്വനിദേവ് നയിക്കുന്ന സംഗീതപരിപാടി , അജീഷ് മുചുകുന്ന്ന്റെ നാടന്‍ പാട്ട് മറ്റു കലാപരിപാടികളും അരങ്ങേറും.
പത്രസമ്മേളനത്തില്‍ നെസ്റ്റ് സെക്രട്ടറി മുഹമ്മദ് യൂനസ് ടി കെ, പ്രവീണ്‍ കുമാര്‍ പി , അനീഷ് മുചുകുന്ന്, പ്രീത മഞ്ജു, ലിനി മനോജ് എന്നിവര്‍ പങ്കെടുത്തു














