ഓണമെത്താറായതോടെ ചെണ്ടുമല്ലി വിളവെടുപ്പിന് ഒരുങ്ങി മൂടാടി

കൊയിലാണ്ടി: ഓണമെത്താറായതോടെ ചെണ്ടുമല്ലി വിളവെടുപ്പിന് ഒരുങ്ങി മൂടാടി, ഗ്രാമ പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാര്‍ഷിക കര്‍മ്മ സേന ഉല്‍പാദിച്ച് നല്‍കിയ തൈകള്‍ 11 ഓളം കൃഷിക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്യുകയും അനുബന്ധ സഹായവും നല്‍കി.

വിളവെടുപ്പിന് സജ്ജമായതോടെ പത്താം വാര്‍ഡിലെ വര്‍ണ്ണം കൃഷിക്കൂട്ടത്തിന്റെ ചെണ്ടുമല്ലി വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഖില, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്, സി ഡി എസ് ചെയര്‍പേഴ്‌സണ്‍ സി പി സോമശേഖരന്‍ വഴങ്ങോട്ട്, വര്‍ണം കൃഷിക്കൂട്ടം കണ്‍വീനര്‍ ലക്ഷ്മി നാലുപുരയ്ക്കല്‍, മൂടാടി കൃഷി ഓഫീസര്‍ പി. ഫൗസിയ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!