കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ പ്രതിരോധം തീർക്കണം: പി പി സുനീർ

മേപ്പയ്യൂർ: കേരളത്തെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്ന് സി. പി. ഐ. സംസ്ഥാന അസി. സെക്രട്ടറി പി. പി. സുനീർ പറഞ്ഞു. കേരളത്തിന് ന്യായമായി ലഭിക്കേണ്ട അവകാശങ്ങൾ പോലും രാഷ്ട്രീയ വൈരാഗ്യത്തിൻ്റെ പേരിൽ മോദി സർക്കാർ നിഷേധിക്കുകയാണ്. മേപ്പയ്യൂരിൽ സി. പി. ഐ. മണ്ഡലം ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ ജില്ലാ എക്ലി. അംഗം അജയ് ആവള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ. കെ. ബാലൻ മാസ്റ്റർ, ആർ. ശശി, സി. ബിജു, പി. ബാലഗോപലൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവുതെളിയിച്ച നന്ദന പ്രഭാകരൻ, ജിയാലക്ഷ്മി എന്നിവരെ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!