മാതൃക റസിഡന്റ്‌സ് അസോസിയേഷന്‍ വി ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു



കൊയിലാണ്ടി: മാതൃക റസിഡന്റ്‌സ് അസോസിയേഷന്‍ വി ട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.
കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ മനോജ് പയറ്റുവളപ്പില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അഡ്വ. ചന്ദ്രശേഖരന്‍, പ്രസിഡണ്ട് റിയേഷ് ബാബു, സെക്രട്ടറി ബാബുരാജ് സുകന്യ, ട്രഷറര്‍ ജ്യോതി കൃഷ്ണന്‍ എന്‍. കെ. സുജിത്ത് എന്നിവര്‍ സംസാരിച്ചു. പ്രദേശത്തെ നിരവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.

















