കോപ്പ അമേരിക്ക മത്സരത്തിൽ അർജന്റീനക്ക് തകർപ്പൻ ജയം
ഹാര്‍ഡ്‌റോക്ക്: സൂപ്പര്‍ താരം ലയണല്‍ മെസ്സിയില്ലാതെ ഇറങ്ങിയ കോപ്പ അമേരിക്ക മത്സരത്തില്‍ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. ലൗതാറോ മാര്‍ട്ടിനസിന്റെ ഇരട്ട ഗോളിലാണ് അര്‍ജന്റീന പെറുവിനെതിരെയുള്ള തങ്ങളുടെ കോപ്പയിലെ മൂന്നാം മത്സരവും ജയിച്ച് കയറിയത്. 47-ാം മിനിറ്റിലായിരുന്നു മാര്‍ട്ടിനെസിന്റെ ആദ്യ ഗോള്‍ പിറന്നത്. 86-ാം മിനിറ്റില്‍ മാര്‍ട്ടിനെസ് ഗോള്‍ നേട്ടം രണ്ടാക്കി ഉയര്‍ത്തി. ഇതോടെ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കും അര്‍ജന്റീന കടന്നു.
കളിയുടെ തുടക്കം മുതല്‍ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു അര്‍ജന്റീനയുടേത്. ഡി മരിയ നീട്ടി നല്‍കിയ പാസില്‍ നിന്നാണ് മാര്‍ട്ടിനസിന്റെ ആദ്യ ഗോള്‍ വന്നത്. ആദ്യ പകുതി കഴിഞ്ഞുള്ള തൊട്ടടുത്ത 86ാം മിനിറ്റിലായിരുന്നു ഗോള്‍. കളിയുടെ 71-ാം മിനിറ്റില്‍ അര്‍ജന്റീനക്ക് അനുകൂലമായി പെനാല്‍റ്റിയും ലഭിച്ചു. എന്നാല്‍ മെസ്സിയുടെ അഭാവത്തില്‍ കിക്കെടുത്തലിയാന്‍ഡ്രോ പരേഡെസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി തെറിച്ചു. പെറുവിന്റെ പ്രതിരോധം മുതലെടുത്തായിരുന്നു 86-ാം മിനിറ്റില്‍ മാര്‍ട്ടിനസ് ഗോള്‍. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കാനഡ ചിലി മത്സരം സമനിലയിലാവസാനിച്ചു. ഇതോടെ ചിലിയെ പുറന്തള്ളി കാനഡ ക്വാര്‍ട്ടറിലേക്ക് കടന്നു.
അതേ സമയം യൂറോകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ ആദ്യ ദിനത്തില്‍ ജര്‍മ്മനിയും സ്വിറ്റ്സര്‍ലാന്‍ഡും വിജയിച്ചു. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ മറികടന്നാണ് ഷാക്കിരിയും സംഘവും ക്വാര്‍ട്ടറിലേക്ക് മാര്‍ച്ച് ചെയ്തത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്വിസ് വിജയിച്ചു കയറിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മ്മനി ഡെന്മാര്‍ക്കിനെയും തോല്‍പ്പിച്ചത്. പ്രീക്വാര്‍ട്ടറിലെ ഇന്നത്തെ മത്സരത്തില്‍ ഇംഗ്ലണ്ട് സ്ലോവാക്യയെ നേരിടും. നാളെ പുലര്‍ച്ചെയുള്ള രണ്ടാം മത്സരത്തില്‍ സ്‌പെയിന്‍ ജോര്‍ജിയയെ നേരിടും.