കൈ​വി​ട​രു​ത് കാ​ലു​ക​ളെ… ഡോ. ​എ​സ്.​കെ സു​രേ​ഷ് കു​മാ​ർ

42.5 കോ​​ടി രോ​​ഗി​​ക​​ൾ, കൂ​​ടു​​ത​​ലും ഇ​ന്ത്യ ​ചൈ​​ന പോ​​ലു​​ള്ള രാ​​ജ്യ​​ങ്ങ​​ളി​​ൽ, ഇ​​തി​​ൽ ന​​ല്ലൊ​​രു ശ​​ത​​മാ​​ന​​വും 49-59 വ​​യ​​സ്സി​​നി​​ട​​യി​​ലു​​ള്ള മ​​ധ്യ​​വ​​യ​​സ്​​​ക​​ർ, പ​​കു​​തി​​യോ​​ളം (21.2 കോ​​ടി​​യോ​​ളം) പേ​​ർ​​ക്ക്​ ത​​ങ്ങ​​ൾ​​ക്ക്​ രോ​​ഗം ഉ​​ണ്ടെ​​ന്ന കാ​​ര്യം അ​​റി​​യി​​ല്ല.
ഓ​​രോ വ​​ർ​​ഷ​​ത്തി​​ലും ലോ​​ക​​ത്താ​​ക​​മാ​​നം 40 ല​​ക്ഷം രോ​​ഗി​​ക​​ൾ മ​​ര​​ണ​​മ​​ട​​യു​​ന്നു. ഒ​​രു അ​​പ​​സ​​ർ​​പ്പ​​ക​ദു​​ര​​ന്ത ക​​ഥ​​യ​​ല്ലി​​ത്. പ്ര​​മേ​​ഹം എ​​ന്ന ഒ​​റ്റ​​രോ​​ഗ​​ത്തി​െ​​ൻ​​റ വി​​വ​​ര​​ണ​​ങ്ങ​​ളാ​​ണ്. ഇ​​തു​​പോ​​ലെ ത​​ന്നെ ഭ​​യാ​​ന​​ക​​മാ​​ണ്​ പ്ര​​മേ​​ഹ രോ​​ഗി​​ക​​ളി​​ലെ പാ​​ദ​​ങ്ങ​​ളി​​ലു​​ണ്ടാ​​കു​​ന്ന വ്ര​​ണ​​ങ്ങ​​ളു​​ടെ അ​​വ​​സ്​​​ഥ​​യും.
ഓ​​രോ വ​​ർ​​ഷ​​വും 1-2.5 കോ​​ടി പ്ര​​മേ​​ഹ​​രോ​​ഗി​​ക​​ളി​​ൽ പാ​​ദ​​ങ്ങ​​ളി​​ൽ ​വ്ര​ണ​​മു​​ണ്ടാ​​കു​​ന്നു. 25 ശ​​ത​​മാ​​നം രോ​​ഗി​​ക​​ളി​​ൽ അ​​വ​​രു​​ടെ ജീ​​വി​​ത​​ത്തി​​ൽ എ​​പ്പോ​​ഴെ​​ങ്കി​​ലും രോ​​ഗം പി​​ടി​​പെ​​ടു​​ന്നു. ഓ​​രോ മു​​പ്പ​​ത്​ സെ​​ക്ക​​ൻ​​റു​​ക​​ളി​​ൽ ലോ​​ക​​ത്ത്​ ഒ​​രു കാ​​ല്​ പ്ര​​മേ​​ഹ പാ​​ദ​വ്ര​​ണം ബാ​​ധി​​ച്ച്​ മു​​റി​​ച്ചു​​മാ​​റ്റു​​ന്നു. എ​​ന്നാ​​ൽ, ഇ​​വ​​യി​​ൽ 85 ശ​​ത​​മാ​​നം കാ​​ൽ​​മു​​റി​​ച്ചു​മാ​​റ്റ ശ​​സ്​​​ത്ര​​ക്രി​​യ​​ക​​ളും, ആ​​രം​​ഭ​​ത്തി​​ലേ ന​​ന്നാ​​യി ശ്ര​​ദ്ധി​​ച്ചാ​​ൽ ഒ​​ഴി​​വാ​​ക്കാ​​ൻ ക​​ഴി​​യു​​മാ​​യി​​രു​​ന്നു എ​​ന്ന വ​​സ്​​​തു​​ത​​യാ​​ണ്​ പ​​ര​​മ​​പ്ര​​ധാ​​നം. ഇ​​വി​​ടെ​​യാ​​ണ്​ പ്ര​​മേ​​ഹ​​രോ​​ഗി​​ക​​ളി​​ൽ പാ​​ദ​​സം​​ര​​ക്ഷ​​ണ​​ത്തിന്റെ
പ്രാ​​ധാ​​ന്യം.
കാ​​ര​​ണ​​ങ്ങ​​ൾ
പ്ര​മേ​​ഹ​​രോ​​ഗി​​ക​​ൾ​​ക്ക്​ പാ​​ദ​​സം​​ബ​​ന്ധ​​മാ​​യ സ​​ങ്കീ​​ർ​​ണ​​ത​​ക​​ളു​​ണ്ടാ​​കാ​​ൻ കാ​​ര​​ണ​​ങ്ങ​​ൾ പ​​ല​​താ​​ണ്. അ​​നി​​യ​​ന്ത്രി​​ത​​മാ​​യ പ്ര​​മേ​​ഹം ത​​ന്നെ​​യാ​​ണ്​ ഇ​​തി​​ൽ പ്ര​​ധാ​​നം. പ്ര​​മേ​​ഹ​​ത്തി​െ​​ൻ​​റ ആ​​ദ്യ വ​​ർ​​ഷ​​ങ്ങ​​ൾ പ​​ല​​പ്പോ​​ഴും രോ​​ഗി​​ക​​ൾ രോ​​ഗ​​ത്തെ അ​​വ​​ഗ​​ണി​​ക്കു​​ക​​യോ, മ​​രു​​ന്നു​​ക​​ൾ ക​​ഴി​​ക്കാ​​ൻ മ​​ടി​​ച്ച്​ ഇ​​ത​​ര മാ​​ർ​​ഗ​​ങ്ങ​​ൾ തേ​​ടു​​ക​​യോ ചെ​​യ്യാ​​റു​​ണ്ട്. ഈ ​​സ​​മ​​യ​​ങ്ങ​​ളി​​ൽ ര​​ക്​​​ത​​ത്തി​​ൽ ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ധി​​ക്കു​​ന്ന പ​​ഞ്ച​​സാ​​ര​ കാ​​ലു​​ക​​ളി​​ലെ ര​​ക്​​​ത​​ധ​​മ​​നി​​ക​​ളെ​​യും (Arteries) നാ​​ഡി​​ക​​ളെ​​യും (Nerves) ബാ​​ധി​​ക്കും. ത​​ൽ​​ഫ​​ല​​മാ​​യി കാ​​ല​​ക്ര​​മേ​​ണ ചി​​ല​​പ്പോ​​ൾ കാ​​ലി​െ​​ൻ​​റ സ്​​​പ​​ർ​​ശ​​ന​​ശേ​​ഷി കാ​​ലു​​ക​​ളി​​ലേ​​ക്കു​​ള്ള ര​​ക്​​​ത​​ചം​​ക്ര​​മ​​ണം മു​​ത​​ലാ​​യ​​വ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്ക​​പ്പെ​​ടു​​ന്നു. കൂ​​ടാ​​തെ, കാ​​ലി​​ൽ വി​​യ​​ർ​​പ്പ്​ കു​​റ​​യു​​ക​​യും തൊ​​ലി ഉ​​ണ​​ങ്ങി ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ ക​​ട്ടി​കൂ​​ടു​​ന്നു. സ്​​​പ​​ർ​​ശ​​ന​​ശ​​ക്​​​തി​​യും വേ​​ദ​​ന അ​​റി​​യാ​​നു​​ള്ള ക​​ഴി​​വും കുറയുമ്പോള്‍ പാ​​ദ​​ങ്ങ​​ളി​​ൽ മു​​റി​​വു​​ക​​ളു​​ണ്ടാ​​വാ​​നു​​ള്ള സാ​​ധ്യ​​ത​​യും വ​​ർ​​ധി​​ക്കു​​ന്നു. പൊ​​തു​​വെ, ഇ​​ത്ത​​ര​​ക്കാ​​രി​​ൽ രോ​​ഗ​​പ്ര​​തി​​രോ​​ധ ​ശ​​ക്​​​​തി​​യും കു​​റ​​ഞ്ഞി​​രി​​ക്കും. ഈ ​​സ​​ങ്കീ​​ർ​​ണ​​ത​​ക​​ളു​​ടെ പ​​രി​​ണി​​ത ഫ​​ല​​മാ​​ണ്​ പാ​​ദ​​ങ്ങ​​ളി​​ൽ പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന ​വ്ര​ണ​​ങ്ങ​​ൾ. തു​​ട​​ക്ക​​ത്തി​​ലേ ഇ​​വ​​ക്കു വേ​​ണ്ട പ​​രി​​ച​​ര​​ണം കൊ​​ടു​​ത്തി​​ല്ലെ​​ങ്കി​​ൽ ക്ര​​മേ​​ണ ഈ ​​മു​​റി​​വു​​ക​​ൾ പ​​ഴു​​ക്കു​​ക​​യും പ​​ഴു​​പ്പ്​ ഉ​​ള്ളി​​ലേ​​ക്ക്​ എ​​ല്ലു​​ക​​ളെ ബാ​​ധി​​ക്കു​​ക​​യും ചി​​ല​​പ്പോ​​ൾ വി​​ര​​ലു​​ക​​ളോ പാ​​ദ​​മോ ചി​​ല​പ്പോ​​ൾ കാ​​ലു​​ത​​ന്നെ​​യോ മു​​റി​​ച്ചു​​മാ​​റ്റ​​പ്പെ​​ടേ​​ണ്ട​​താ​​യി വ​​ന്നേ​​ക്കാം.
പാ​​​ദ പ​​​രി​​​ര​​​ക്ഷ
പ്ര​​​മേ​​​ഹ​​​ബാ​​​ധി​​​ത​​​ർ പാ​​​ദ​​​ങ്ങ​​​ൾ മു​​​ഖ​​​ത്തെ​​​പോ​​​ലെ സം​​​ര​​​ക്ഷി​​​ക്ക​​​ണം എ​​​ന്നു​​​പ​​​റ​​​യു​​​ന്ന​​​തി​​​ൽ തിരെ അ​​​തി​​​​ശ​​​യോ​​​ക്​​​​തി ഇ​​​ല്ല. ന​​​ന്നാ​​​യി പാ​​​ദ​​​ങ്ങ​​​ൾ ശ്ര​​​ദ്ധി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ വ​​​ള​​​രെ​​​യ​​​ധി​​​കം സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കാം.
ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​വ:
1. വീ​​​ട്ടി​​​ന​​​ക​​​ത്തും പു​​​റ​​​ത്തും പാ​​​ദ​​​ര​​​ക്ഷ​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. ര​​​ണ്ട്, വെ​​​വ്വേ​​​റെ ജോ​​​ടി​​യു​​​ണ്ടാ​​​കു​​​ന്ന​​​ത്​ ന​​​ന്ന്.
2. പാ​​​ദ​​​ങ്ങ​​​ൾ​​​ക്ക്​ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ​​​തും കാ​​​റ്റ്​ ക​​​യ​​​റു​​​ന്ന​​​തു​​​മാ​​​യ പാ​​​ദ​​​ര​​​ക്ഷ​​​ക​​​ൾ തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. വൈ​​​കു​​​ന്നേ​​​ര​​​ങ്ങ​​​ളി​​​ൽ പാ​​​ദ​​​ര​​​ക്ഷ​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​താ​​​ണ്​ ഉ​​​ചി​​​തം (ആ ​​​സ​​​മ​​​യം കാ​​​ലി​​​ൽ ചി​​​ല​​​പ്പോ​​​ൾ അ​​​ൽ​​​പം നീ​​​രു​​​ണ്ടാ​​​കും).
3. കാ​​​റ്റ്​ ക​​​യ​​​റു​​​ന്ന​​​തും, അ​​​ധി​​​കം ഇ​​​റു​​​ക്ക​​​മി​​​ല്ലാ​​​ത്ത​​​തു​​​മാ​​​യ കോ​​​ട്ട​​​ൺ സോ​​​ക്​​​​സു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ ശീ​​​ല​​​മാ​​​ക്കു​​​ക. ദി​​​വ​​​സ​​​വും ഇ​​​വ ക​​​ഴു​​​കി വൃ​​​ത്തി​​​യാ​​​ക്ക​​​ണം. കാ​​​ലി​​​ൽ ര​​​ക്​​​​ത​​​മോ, പ​​​ഴു​​​പ്പോ ഉ​​​ണ്ടാ​​​യാ​​​ൽ വെ​​​ള്ള നി​​​റ​​​മാ​​​യ​​​തി​​​നാ​​​ൽ ന​​​മു​​​ക്ക്​ പെ​​​​ട്ടെ​​​ന്ന്​ കാ​​​ണാ​​​ൻ സാ​​​ധി​​​ക്കും.
4. കാ​​​ലി​​​ലെ ന​​​ഖ​​​ങ്ങ​​​ൾ, കൈ​​​യി​​​ലെ ന​​​ഖ​​​ങ്ങ​​​ൾ മു​​​റി​​​ക്കു​​​ന്ന​​​പോ​​​ലെ വ​​​ള​​​ഞ്ഞ്​ മു​​​റി​​​ക്ക​​​രു​​​ത്. പ​​​ക​​​രം വ​​​ള​​​വി​​​ല്ലാ​​​തെ നേ​​​രെ മു​​​റി​​​ക്കു​​​ക.
5. കാ​​​ലു​​​ക​​​ൾ ദി​​​വ​​​സ​​​വും ന​​​ന്നാ​​​യി ക​​​ഴു​​​കി, വി​​​ര​​​ലു​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലെ ന​​​ന​​​വ്​ ന​​​ന്നാ​​​യി തു​​​ട​​​ക്കു​​​ക. ഈ​​​ർ​​​പ്പം നി​​​ന്നാ​​​ൽ പൂ​​​പ്പ​​​ൽ ബാ​​​ധ​​​യു​​​ണ്ടാ​​​കും. പൂ​​​പ്പ​​​ൽ ബാ​​​ധ​​​യു​​​ണ്ടെ​​​ങ്കി​​​ൽ ഡോ​​​ക്​​​​ട​​​റെ ക​​​ണ്ട്​ ചി​​​കി​​​ത്സി​​​ക്കു​​​ക. പാ​​​ദ​​​ങ്ങ​​​ൾ ചൂ​​​ടു​​​വെ​​​ള്ള​​​ത്തി​​​ൽ മു​​​ക്കി​​​വെ​​​ക്ക​​​രു​​​ത്. ക​​​ഴു​​​കി​​​യു​​​ണ​​​ക്കി​​​യ​​​തി​​​നു​ ശേ​​​ഷം ച​​​ർ​​​മം ഉ​​​ണ​​​ങ്ങാ​​​തി​​​രി​​​ക്കാ​​​ൻ ലേ​​​പ​​​ന​​​ങ്ങ​​​ൾ പു​​​ര​​​ട്ടാം. എ​​​ന്നാ​​​ൽ, വി​​​ര​​​ലു​​​ക​​​ളു​​​ടെ ഇ​​​ട​​​യി​​​ൽ പു​​​ര​​​ട്ട​​​രു​​​ത്.
7. ചെ​​​റി​​​യ മു​​​റി​​​വു​​​ക​​​ളോ പ​​​ഴു​​​പ്പോ, നീ​​​രോ ഉ​​​ണ്ടെ​​​ങ്കി​​​ൽ വി​​​ദ​​​ഗ്​​​​ധ ചി​​​കി​​​ത്സ തേ​​​ട​​​ണം.
8. കാ​​​ലു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ക്​​​​ത​​​ചം​​​ക്ര​​​മ​​​ണം തീ​​​രെ കു​​​റ​​​വാ​​​ണെ​​​ങ്കി​​​ൽ മു​​​റി​​​വു​​​ണ​​​ങ്ങാ​​​ൻ പ്ര​​​യാ​​​സ​​​മേ​​​റും. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ൽ ര​​​ക്​​​​ത​​​ചം​​​ക്ര​​​മ​​​ണം കൂ​​​ടു​​​വാ​​​ൻ ആ​​​ൻ​​​ജി​​​യോ​​​പ്ലാ​​​സ്​​​​റ്റി വേ​​​ണ്ടി​​​വ​​​ന്നേ​​​ക്കാം. എ​​​ന്നാ​​​ലും കാ​​​ലു​​​ക​​​ളെ ന​​​മു​​​ക്ക്​ സം​​​ര​​​ക്ഷി​​​ക്കാ​​​നാ​​​കും.
9. പു​​​ക​​​വ​​​ലി ശീ​​​ല​​​മു​​​ണ്ടെ​​​ങ്കി​​​ൽ നി​​​ർ​​ത്തു​​​ക. പു​​​ക​​​വ​​​ലി കാ​​​ലു​​​ക​​​ളി​​​ലെ ര​​​ക്​​​​ത​​​ചം​​​ക്ര​​​മ​​​ണ​​​ത്തെ കു​​​റ​​​ക്കു​​​ന്ന​​​തി​​​ൽ ഒ​​​രു പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​മാ​​​ണ്.
10. ഏ​​​റ്റ​​​വും പ​​​ര​​​മ​​​പ്ര​​​ധാ​​​നം പ്ര​​​മേ​​​ഹം, ര​​​ക്​​​​ത​​​സ​​​മ്മ​​​ർ​​​ദം, ര​​​ക്​​​​ത​​​ത്തി​​​ലെ കൊ​​​ഴു​​​പ്പു​​​ക​​​ളു​​​ടെ അ​​​ള​​​വ്​ മു​​​ത​​​ലാ​​​യ​​​വ തു​​​ട​​​ക്ക​​​ത്തി​​​ലേ നി​​​യ​​​ന്ത്രി​​​ച്ച്​ നി​​​ർ​​ത്തു​​​ക എ​​​ന്ന​​​താ​​​ണ്. മു​​​റി​​​വു​​​ക​​​ൾ വ​​​ന്ന​​​തി​​​നു​​​ശേ​​​ഷ​​​മ​​​ല്ല, തു​​​ട​​​ക്ക​​​ത്തി​​​ലേ പാ​​​ദ​​​പ​​​രി​​​ര​​​ക്ഷ​​​ക്ക്​ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!