കൊയിലാണ്ടിയില്‍ മെയ് 20 മുതല്‍ 27 വരെ നീണ്ടുനിന്ന നീന്തല്‍ പരിശീലനം സമാപിച്ചു



കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ സംഘടിപ്പിച്ച നീന്തല്‍ പരിശീലനം സമാപിച്ചു. മെയ് 20 മുതല്‍ 27 വരെ നീണ്ടുനിന്ന പരിശീലനത്തിന് മീത്തല്‍ അജയ്കുമാര്‍, കെ. നാരായണന്‍നായര്‍ എന്നിവര്‍ നേതൃത്വം നല്കി. കുട്ടികള്‍ നീന്തലിന്റെ വിവിധങ്ങളായ രീതികളും പരിശീലിച്ചു.
ക്ഷേമകാര്യസ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്മാന് കെ. ഷിജു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്സണ്‍ ആരിഫ അദ്ധ്യക്ഷത വഹിച്ചു. ശ്രീകല, വി. രമിത, സി.ഡി. എസ് മെമ്പര്‍ ഗിരിജ എന്നിവര്‍ സംസാരിച്ചു.
പരിശീലകര്‍ വിദ്യാത്ഥികള്‍ക്ക് ഭാവിയിലെ നീന്തിലിന്റെ സാധ്യതകളെ പറ്റിയും വെള്ളത്തിലെ ചതി കുഴികളെ പറ്റിയും ഓര്‍മ്മിപ്പിച്ചു. പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാത്ഥികള്‍ക്ക് CDS തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.














