എഴുത്തുകാരന്‍ ഷാജീവ് നാരായണന്റെ ഒറ്റയാള്‍ക്കൂട്ടം കഥാസമാഹാരം പ്രകാശനം ചെയ്തു


കൊയിലാണ്ടി: മലയാളികള്‍ ആഘോഷ ഘട്ടത്തില്‍ ചേര്‍ത്തു പിടിക്കേണ്ടതിനെ വിട്ടു കളയുന്ന രീതിയാണ് വര്‍ത്തമാനകാലത്ത് പലസ്ഥലത്തും പ്രകടമാക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

യുവ എഴുത്തുകാരന്‍ ഷാജീവ് നാരായണന്റെ ഒറ്റയാള്‍ക്കൂട്ടം കഥാസമാഹാരം കൊയിലാണ്ടി ടൗണ്‍ ഹാളില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധാ കിഴക്കെപ്പാട്ടില്‍ അധ്യക്ഷത വഹിച്ചു.

പ്രമുഖ സാഹിത്യ നിരൂപകന്‍ കെ. വി. സജയ് ഏറ്റുവാങ്ങി. മധു കിഴക്കയില്‍
പുസ്തക വിശകലനം നടത്തി.  നഗരസഭാ വൈചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍, ടി. അനില്‍കുമാര്‍, ഇ. വിശ്വനാഥന്‍, സി. കെ. ബാലകൃഷ്ണന്‍, രവി എടത്തില്‍, സജീവ് കുമാര്‍, താലുക്കാശുപത്രി സൂപ്രണ്ട് അബ്ദുള്‍ അസീസ്, രാജന്‍ നടുവത്തൂര്‍, ശശി കോട്ടില്‍, കരുണന്‍ കോയച്ചാട്ടില്‍, സജീവ് കീഴരിയൂര്‍, രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.  കെ. ഹരി നാരായണന്‍ നന്ദിയും, സി. രാമചന്ദ്രന്‍ നീലാംബരി സ്വാഗതവും, ഷാജീവ് നാരായണന്‍ മറുമൊഴിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!