ശില്പശാല സംഘടിപ്പിച്ചു
ശുചിത്വ ഭവനം സുന്ദര ഗ്രാമം പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമപഞ്ചായത്തില്‍ ശില്പശാല സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ വീടുകളും കയറി ശുചിത്വ സന്ദേശ മെത്തിക്കും. വാര്‍ഡുതല ക്ലസ്റ്ററുകള്‍ രൂപീകരിച്ചു പരിശോധന സംവിധാനം ഏര്‍പ്പെടുത്തും. വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും ശുചിത്വ ജാഥകള്‍ സംഘടിപ്പിക്കും.
പൊതു ഇടങ്ങള്‍, തോടുകള്‍, പൊതു ജലാശയങ്ങള്‍ എന്നിവ വൃത്തിയാക്കാനും തീരുമാനിച്ചു. അതോടൊപ്പം കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ ഹരിത കര്‍മ്മസേനയ്ക്ക് ഡ്രൈവിംഗ് പരിശീലനം നല്കാനും കുടുംബശ്രീ ബാലസഭാ പ്രവര്‍ത്തകരെ ഗ്രീന്‍ അംബാസഡര്‍മാരായി തെരഞ്ഞെടുക്കുന്നതിനും ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.
ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍, ക്ലീന്‍കേരള കമ്പിനി സി.ഇ.ഒ സുരേഷ്, കൊയിലാണ്ടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ആനന്ദന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ശ്രീഹരി എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
വൈസ് പ്രസിഡന്റ് ഷീജ പട്ടേരി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി. കെ. ഭാസ്‌കരന്‍ നന്ദി പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി ടി.ഗിരീഷ് കുമാര്‍ കര്‍മപദ്ധതി അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സ്ഥാപന ഉടമകള്‍ കുടുംബശ്രീ റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.



