യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലില്‍ പയ്യോളിയില്‍ റോഡ് ഷോ നടത്തി

പയ്യോളി: സ്ഥാപനങ്ങൾ സന്ദർശിച്ചും കുടുംബയോഗങ്ങളിൾ പങ്കെടുത്തും യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണം. ഒപ്പം പയ്യോളിയിൽ ആവേശകരമായ റോഡ് ഷോയും നടത്തി.

സ്വകാര്യ സന്ദർശനങ്ങൾ ആയിരുന്നു ചൊവ്വാഴ്ച ഉച്ചവരെ. ഉച്ചകഴിഞ്ഞ് തിക്കോടി കോക്കനട്ട് ഫാമിൽ നിന്നാണ് പ്രചാരണം ആരംഭിച്ചത്. തുടർന്ന് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കാത്തലിക്ക് സിറിയൻ ബാങ്ക്, അർബൻ ബാങ്ക് എന്നിവിടങ്ങളിലെത്തി.
പെരുമാൾപുരം, പുറക്കാട്, പള്ളിക്കര എന്നിവിടങ്ങളിലും കുടുംബയോഗങ്ങളിൽ സ്ഥാനാർഥി പങ്കെടുത്തു. യുഡിഎഫ് ഈ തെരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഫുർഖാനിയ അറബിക് കോളെജിലും സന്ദർശനം നടത്തി.

ശേഷം വൈകുന്നേരമായിരുന്നു പയ്യോളിയിലെ റോഡ് ഷോ. കീഴൂരിൽനിന്ന് ആരംഭിച്ച റോഡ് ഷോയിൽ നൂറുക്കണക്കിന് പ്രവർത്തകർ പങ്കെടുത്തു. വഴിനീളെ സ്ഥാനാർഥിയെ കാണാനും കൈവീശി ആശംസകൾ നേരാനും കുട്ടികൾ ഉൾപ്പെടെ ആളുകളെത്തി.

റോഡ് ഷോക്ക് മഠത്തിൽ നാണു മാസ്റ്റർ, മഠത്തിൽ അബ്ദുറഹിമാൻ, വി.പി ദുൽഖിഫിൽ, കെ.ടി വിനോദൻ, എ.പി കുഞ്ഞബ്ദുല്ല, സി.വി സദഖത്തുള്ള, വി.കെ അബ്ദുറഹിമാൻ, സബീഷ് കുന്നോത്ത്, ബഷീർ മേലേരി,
പി ബാലകൃഷ്ണൻ, വടക്കയിൽ ഷഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!