കൊയിലാണ്ടി ജി. വി. എച്ച്. എസ്. എസ്സില്‍ റോട്ടറി ക്ലബ്ബ് ഓപ്പണ്‍ സ്റ്റേജ് ഉദ്ഘാടനം നാളെ
കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.സ്‌കൂള്‍ അങ്കണത്തില്‍ റോട്ടറി കൊയിലാണ്ടി ഓപ്പണ്‍ സ്റ്റേജ് നിര്‍മ്മിച്ചു. ഉദ്ഘാടനം മാര്‍ച്ച് 27 ന് 12 മണിക്ക് റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. സേതു ശിവശങ്കര്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
രഞ്ജിത്ത് മയൂരിയുടെ സ്മരണര്‍ത്ഥം പിതാവ് കെ. കെ. രാജന്‍ സ്പോണ്‍സര്‍ ചെയ്തതാണ് സ്റ്റേജ്. വാര്‍ത്താസമ്മേളനത്തില്‍ റോട്ടറി പ്രസിഡന്റ് ടി. സുഗതന്‍, സെക്രട്ടറി ടി. കെ. ചന്ദ്രശേഖരന്‍, കെ. കെ. രാജന്‍, പ്രഭിഷ് കുമാര്‍, കെ. എസ്. ഗോപാലകൃഷ്ണന്‍, കെ. വി. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.