എം ടി യുടെ അനുഗ്രഹം നേടി നാലാമങ്കത്തിന് എം കെ രാഘവൻ

കോഴിക്കോട് : മലയാളത്തിൻ്റെ പ്രിയ കഥാകാരൻ എം. ടി. വാസുദേവൻ നായരിൽ നിന്ന് അനുഗ്രഹം നേടി കോഴിക്കോട് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥി എം. കെ. രാഘവൻ്റെ നാലാം അങ്കത്തിനു തുടക്കം. ഇന്നു രാവിലെയാണ്
എം. ടി. വാസുദേവൻ നായരുടെ വസതിയിൽ അനുഗ്രഹം തേടി എത്തിയത്.

ഡി സി സി പ്രസിഡണ്ടു അഡ്വ കെ. പ്രവീൺ കുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം. എ. റസാഖ് മാസ്റ്റർ, കെ. സി. അബു, എം. രാജൻ എന്നിവര്‍ പങ്കെടുത്തു.

ഇന്ന് വൈകീട്ട് 5 മണിക്ക് മറൈൻ ഗ്രൗണ്ടിൽ തെരെഞ്ഞെടുപ്പ് കൺവെൻഷൻ നടക്കും.  സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.

മാവൂർ റോഡ് കുരിശുപള്ളിക്ക് മുൻപിൽ നിന്ന് 4.30 ന് റോഡ് ഷോ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!