ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും



സംസ്ഥാന വ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്പില് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. കോഴിക്കോട് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും ധര്‍ണ്ണ സംഘടിപ്പിക്കും.
പദ്ധതി വര്‍ഷം അവസാനിക്കുവാന്‍ 45 ദിവസം ബാക്കി നില്‍ക്കെ പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു നല്കുവാനോ മെയിന്റനന്‍സ് ഗ്രാന്റ് അനുവദിക്കാനോ തയ്യാറാവാത്ത കേരള സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്.
വികസന പ്രതിസന്ധി സൃഷ്ടിച്ച കേരള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിനും മുന്നില്‍ ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീണ്‍ കുമാര്‍ നിര്‍വ്വഹിക്കും.












