ഇൻറർനാഷണൽ ആർട് ഫിയസ്റ്റ കാപ്പാട് സൈമൺ ബ്രിട്ടോ ആർട് ഗാലറിയിൽ ഉദ്ഘാടനം നിർവ്വഹിച്ചു



ഇന്റര്‍നാഷണല്‍ ആര്‍ട് ഫിയസ്റ്റ കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട് ഗാലറിയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബുരാജ് ചിത്രം വരച്ചു കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ അധ്യക്ഷത വഹിച്ചു.
ക്യൂറേറ്റര്‍ ഡോ. ലാല്‍ രഞ്ജിത് സ്വാഗതം പറഞ്ഞു. കവി സത്യചന്ദ്രന്‍ പൊയില്‍കാവ്, അശോകന്‍ കോട്ട്, ബിനേഷ് ചേമഞ്ചേരി, അനില്‍ കാഞ്ഞിലശ്ശേരി, മധു കെ. യു സന്തോഷ് കുമാര്‍, സുരേഷ് ഉണ്ണി, വത്സന്‍ പല്ലവി, അനില്‍ ചേമഞ്ചേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ആര്‍ടിസ്റ്റ് വി രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു.
പ്രശസ്ത പാട്ടുകാരന്‍ സി അശ്വിനിദേവിന്റെ പാട്ടും വരെയും എന്ന പരിപാടി അരങ്ങേറി. മധു ബാലനും ശ്രീകുമാര്‍ മേനോനും ദിലീപും ശാലിനിയും ബാബു മലയിലും ഉണ്ണികൃഷ്ണന്‍ ഇളയിടത്തും സംഗീതം പകര്‍ന്നപ്പോള്‍ ചിത്രകാരന്മാരായ സുരേഷ് ഉണ്ണി, ഡോ ലാല്‍ രഞ്ജിത് ചിത്രരചന നിര്‍വ്വഹിച്ചു
















