വീടുകളില്‍ ജൈവ പോഷകോദ്യാനങ്ങളൊരുക്കാന്‍ ‘അഗ്രി ന്യൂട്രി ഗാര്‍ഡന്‍’ പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി

മേപ്പയ്യൂര്‍: വീടുകളില്‍ ജൈവ കാര്‍ഷിക പോഷകോദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ ‘അഗ്രി ന്യൂട്രി ഗാര്‍ഡന്‍’ പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തു തല ഉദ്ഘാടനം വിത്ത് വിതരണം നടത്തി പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജന്‍ നിര്‍വഹിച്ചു.

ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനായി അഞ്ചിനം പച്ചക്കറി വിത്തുകളാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് വിതരണം ചെയ്തത്. കൂടാതെ ഫലവൃക്ഷതൈകളും നട്ടുപിടിപ്പിക്കും. മേപ്പയൂര്‍ കുടുംബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തില്‍ 12ാം വാര്‍ഡിലാണ് പദ്ധതി ആരംഭിച്ചത്.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഇ ശ്രീജയ അധ്യക്ഷത വഹിച്ചു. അഗ്രികള്‍ച്ചറല്‍ ആര്‍പിമാരായ ശോഭ, ഷിന്‍സി എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം കെ.കെ ലീല, സിഡിഎസ് അംഗം ദീഷ്മ, എഡിഎസ് അംഗം സുജാത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!