മേലടി ബ്ലോക്ക് പഞ്ചായത്ത് 2024 -25 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാ​ഗമായി ചേർന്ന ബ്ലോക്ക് ഗ്രാമസഭ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു

മേലടി ബ്ലോക്ക് പഞ്ചായത്ത് 2024 -25 വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാ​ഗമായി ചേർന്ന ബ്ലോക്ക് ഗ്രാമസഭ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ എം എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, ലീന പുതിയോട്ടിൽ, മെമ്പർ രാജീവൻ കൊടലൂർ, തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് എന്നിവർ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി ജോബി സലാസ് പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് പി പ്രസന്ന സ്വാഗതവും അസിസ്റ്റന്റ് പ്ലാൻ കോർഡിനേറ്റർ പ്രസാദ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!