കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പൂക്കാട് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അനുശോചിച്ചു

 

 

പൂക്കാട്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ പൂക്കാട് ചേര്‍ന്ന സര്‍വ്വ കക്ഷി യോഗം അനുശോചിച്ചു. പൂക്കാട് വ്യാപാര ഭവനില്‍ നടന്ന അനുശോചന യോഗത്തില്‍ ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.

കുഞ്ഞിരാമന്‍, ഷബീര്‍ എളവനക്കണ്ടി, അഡ്വ:എസ്.സുനില്‍ മോഹന്‍, മോഹനന്‍ വീര്‍വീട്ടില്‍, അവിണേരി ശങ്കരന്‍, ജിതേഷ് കാപ്പാട്, ഉണ്ണികൃഷ്ണന്‍ തിരൂളി, ഹരിഹരന്‍, റെജിനോള്‍, അഷ്‌റഫ് പൂക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

പൂക്കാട് ടൗണില്‍ മൗനജാഥയും നടത്തി. സിപിഐ പൂക്കാട് ബ്രാഞ്ച് സെക്രട്ടറി അജീഷ് പൂക്കാട് അനുശോചന പ്രമേയം അവതരിപ്പിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!