കൊയിലാണ്ടി സ്റ്റേഡിയം സ്പോട്സ് കൗൺസിലിൽ നിന്ന് തിരിച്ചു വാങ്ങണം: ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയം സ്പോട്സ് കൗൺസിലിൽ നിന്ന് തിരിച്ചു വാങ്ങണമെന്ന് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ആവശ്യപ്പെട്ടു. 1998 ലാണ് റവന്യൂ വകുപ്പിന്റെ കൈവശമുള്ള പഴയ ബോഴ്സ് ഹൈസ്ക്കൂൾ മൈതാനം സ്പോട്സ് കൗൺസിലിന് 25 വർഷഞ്ഞെക്ക് പാട്ടത്തിന് കൊടുത്തത്,  2023 ഡിസംബർ 17 ന് പാട്ടകരാർ 25 വർഷം പൂർത്തിയാക്കുന്ന മുറക്ക് സ്റ്റേഡിയം സ്പോട്സ് കൗൺസിലിൽ നിന്ന് തിരിച്ചു വാങ്ങണം.

കഴിഞ്ഞ 25 വർഷമായി കടമുറികളിൽ നിന്ന് വാടക ഇനത്തിൽ വന്‍ തുകയാണ് സ്പോട്സ് കൗൺസിലിന് ലഭിക്കുന്നത്. ഇതിൽ നിന്ന് കായിക വികസനത്തിന് ഉതകുന്ന അടിസ്ഥാന ആവശ്യങ്ങൾക്ക് ഒരു ചെറിയ തുക പോലും ചിലവഴിക്കാൻ ഇതുവരെ സ്പോട്സ് കൗൺസിൽ തയ്യാറായിട്ടില്ല.

ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡണ്ട് എൻ. മുരളിധരൻ തൊറോത്ത്, അധ്യക്ഷത വഹിച്ചു. പി. രത്നവല്ലി, രാജേഷ് കീഴരിയൂർ, വി. ടി. സുരേന്ദ്രൻ, നമ്പാട്ട് മോഹനൻ, നടേരി ഭാസ്കരൻ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!