കരിമ്പ് ജ്യൂസ് മെഷീനുള്ളില്‍ കൈ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ഫേഴ്സ് എത്തി രക്ഷപ്പെടുത്തി



കൊയിലാണ്ടി: കരിമ്പ് ജ്യൂസ് മെഷീനുള്ളില്‍ കൈ കുടുങ്ങിയ തൊഴിലാളിയെ ഫയര്‍ഫേഴ്സ് എത്തി രക്ഷപ്പെടുത്തി മുത്താമ്പി പാലത്തിന് സമീപം കരിമ്പിന് ജ്യൂസ് കച്ചവടം ചെയ്യുന്ന ഉത്തര്‍പ്രദേശ് കാരനായ അങ്കിതിന്റെ കൈ മിഷിനുള്ളില്‍ കുടുങ്ങിയത്.
ഇന്നു വൈകുന്നേരം 4 മണിയോടെ കൂടിയാണ് സംഭവം വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്നി രക്ഷാസേന സ്റ്റേഷന് ഓഫീസര്‍ പി. കെ. ശരത്തിന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി മെഷീന് പാര്‍ട്സുകള്‍ അഴിച്ചുമാറ്റി യുവാവിന്റെ കൈ പുറത്തെടുത്തും. കൈപ്പത്തി ചതഞ്ഞ ഇദ്ദേഹത്തെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.
സേനാംഗങ്ങളായ പി. കെ. ബാബു, ഹേമന്ത്, ഇര്‍ഷാദ്, എന്‍. പി. അനൂപ്, ശ്രീരാഗ്, പി. സജിത്ത് , നിധിന്‍രാജ്, സോമകുമാര്‍, രാജീവ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.










