കണ്ണന്‍കടവ് സ്കൂളില്‍ കെ.എം.സി.സിയുടെ കുഴല്‍ കിണര്‍ സമര്‍പ്പണം



കാപ്പാട്: കുടിവെള്ളത്തിന് പ്രയാസം അനുഭവിച്ച കണ്ണന്‍കടവ് ഗവ. ഫിഷറീസ് എല്‍.പി സ്കൂളില്‍ റിയാദ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി നിര്‍മിച്ചു നല്കിയ കുഴല്‍ കിണര്‍ സമര്‍പ്പണം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍ നിര്‍വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.പി മൊയ്ദീന് കോയ അധ്യക്ഷനായി. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ എ.ടി ബിജു, അംഗങ്ങളായ ടി.വി ചന്ദ്രഹാസന്‍, പ്രജുമോന്, പി.പി വാണി, ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ആലിക്കോയ തെക്കെയില്‍, കണ്ണന്‍കടവ് ശാഖ മുസ്ലിം ലീഗ് പ്രസിഡന്റ് പി.കെ ഇമ്പിച്ചി അഹമ്മദ്, പി.ടി.എ പ്രസിഡന്റ് പി.പി ശരണ്യ, പ്രധാനാധ്യാപകന് ജോര്‍ജ്, നന്ദകുമാര്‍ തുടങ്ജിയവര് സംസാരിച്ചു.








