നവകേരള സദസ്സ് ഒരുക്കങ്ങള്‍ വിലയിരുത്താനും സുരക്ഷാ ക്രമീകരണം നടത്താനും സ്റ്റേഡിയത്തില്‍ ഉദ്യോഗസ്ഥര്‍ എത്തി

നവകേരള സദസ്സ് ഒരുക്കങ്ങള്‍ വിലയിരുത്താനും സുരക്ഷാ ക്രമീകരണം നടത്താനും കൊയിലാണ്ടി സ്റ്റേഡിയത്തില്‍ കൊയിലാണ്ടി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ ഉദ്യോഗസ്ഥര്‍ എത്തി.

കൊയിലാണ്ടി തഹസില്‍ദാര്‍ സി. പി. മണി, വടകര ഡി വൈ എസ് പി ആര്‍.  ഹരിപ്രസാദ്, എസ് ഐ മാരായ വി. അനീഷ്, വിശ്വന്‍ പുതിയിടത്ത്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. മനുരാജ്, എ എം വി ഐ മാരായ എം. പി. സുധീര്‍, എസ് പി അനൂപ്, കെ എസ് ആര്‍ ടി സി ഇന്‍സ്‌പെക്ടര്‍ സമര്‍ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

കെ എസ് ആര്‍ ടി സി യുടെ വോള്‍വോ ബസ്സ് ഗേറ്റിലൂടെ കടത്തി പരിശോധന നടത്തി. നവംബര്‍ 25 നാണ് നവകേരള സദസ്സ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!