കൊയിലാണ്ടിയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന; 178 കിലോ ശര്‍ക്കരയില്‍ മായം കണ്ടെത്തി



കൊയിലാണ്ടി: ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത 178 കിലോ ശര്‍ക്കരയില്‍ മായം കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
തുടര്‍ന്ന് സാമ്പിളുകള്‍ കോഴിക്കോട് മലാപറമ്പ് ഭക്ഷ്യ സുരക്ഷാ ലാബിലേക്ക് അയക്കുകയും പിടിച്ചെടുത്ത ശര്‍ക്കര സീസ് ചെയ്യുകയും ചെയ്തു.
പരിശോധനയില്‍ സിന്തറ്റിക്ക് കളറുകള്‍ ചേര്‍ത്തതായും സുരക്ഷിതമല്ലെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കട ഉടമയ്ക്കും ഏജന്‍സിക്കും നോട്ടീസ് നല്‍കുകയും ആറ് ചാക്കുകളിലായുള്ള ശര്‍ക്കര കുഴിച്ച് മൂടിയതായും സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് ഫുഡ് സേഫ്റ്റി ഓഫീസര്‍ ഡോ. വിജി വില്‍സന്‍ പറഞ്ഞു.








