കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യൂണിറ്റ് കുടുംബ സംഗമം



കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചെങ്ങോട്ടുകാവ് യുണിറ്റ് കുടുംബ സംഗമം ഇ.കെ.ഗോവിന്ദൻ മാസ്റ്റർ നഗർ (നടനം ഓഡിറ്റോറിയം പൊയിൽക്കാവ്) വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.ഗീതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.വെൺമണി പുരസ്ക്കാര ജേതാവ് കലാനിലയം ഹരി മാസ്റ്ററെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വേണു .കെ .കെ .ശങ്കരൻ മാസ്റ്റർ എന്നിവർ ചേർന്ന് ആദരിച്ചു.
കൈതാങ്ങ് സഹായ വിതരണം KSSPU സംസ്ഥാന സെക്രട്ടറി ടി.വി.ഗിരിജ നിർവ്വഹിച്ചു.സംസ്ഥാന കമ്മറ്റി അംഗം ഇ.അപ്പുക്കുട്ടി മുഖ്യഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് ടി.സുരേന്ദ്രൻ.പി.കെ.ബാലകൃഷ്ണൻ കിടാവ്, കെ.പി. പുഷ്പ, റജീന സത്യപാലൻ എന്നിവർ സംസാരിച്ചു.വി.കെ.ബാലകൃഷ്ണൻ സ്വാഗതവും ടി.വിജയൻ നന്ദിയും രേഖപ്പെടുത്തി.കുടുബ സംഗമത്തിൽ ഗാനസദസ്സ്, തിരുവാതിരക്കളി, നൃത്തം, കവിതാലാപനം, തുടങ്ങി ഒട്ടനവധി കലാപരിപാടികൾ അവതരിപ്പിച്ചു.


\







