എന്റെയും ഒരു കയ്യൊപ്പ് കൊയിലാണ്ടിയില്‍ ലഹരി വിരുദ്ധ ജനകീയവേദി ബോധവല്‍കരണ ക്യാമ്പയിന് തുടക്കമായി

കൊയിലാണ്ടി: എന്റെയും ഒരു കയ്യൊപ്പ് എന്ന തലക്കെട്ടില്‍ കൊയിലാണ്ടിയില്‍ ലഹരി വിരുദ്ധ ജനകീയവേദി ബോധവല്‍കരണ ഒപ്പ് ശേഖരണ കേമ്പയിന്‍ ഉദ്ഘാടനം ബസ്സ് സ്റ്റാന്റ് പരിസരത്ത് കൊയിലാണ്ടി എസ് ഐ പി. എം. ശൈലേഷ് നിര്‍വ്വഹിച്ചു. ലഹരി വിരുദ്ധ വേദി ചെയര്‍മാന്‍ വി. പി. ഇബ്രാഹിംക്കുട്ടി അധ്യക്ഷത വഹിച്ചു.

അന്‍വര്‍ ഫൈസി നിലമ്പൂര്‍, പി. രത്‌നവല്ലി ടീച്ചര്‍, എ. അസീസ്, മുജീബ് റഹ്മാന്‍ സഖാഫി, വി. കെ. ദാമോദരന്‍, നൗഫല്‍ സറാമ്പി, എ. സക്കീറലി, വി. കെ അബ്ദുള്ള, അമീര്‍ കൊയിലാണ്ടി, ഹമീദ് പുതുക്കുട്ടി, അന്‍സാര്‍ കൊല്ലം, മുജീബ് അലി എന്നിവര്‍ സംസാരിച്ചു.

ഒക്ടാബര്‍ 30 മുതല്‍ നവമ്പര്‍ 30 വരെയുള്ള കാലയളവില്‍ നടക്കുന്ന കാമ്പയിന്റെ ഭാഗമായി കേരളത്തെ ലഹരിയില്‍ നിന്നും രക്ഷപ്പെടുത്താനുള്ള വിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്ന ഭീമ ഹരജിയില്‍ 25,000 പേരുടെ ഒപ്പ് ശേഖരണം നടത്തും ഇതിനായി വിവിധ കേന്ദ്രങ്ങളില്‍ ഒപ്പ് ശേഖരണം, കൂടാതെ ലഘുലേഖ വിതരണം സന്ദേശ പ്രചാരണം, കൊളാഷ് പ്രദര്‍ശനം വിദ്യാര്‍ത്ഥി റാലി, വളണ്ടിയര്‍ വിംഗ് രൂപീകരണം സോഷ്യല്‍ മീഡിയാ പ്രചാരണം എന്നിവ നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!