വ്യാജ പോസ്റ്റിട്ടതിനെതിരെ കേസെടുത്തു നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു.

 


കൊയിലാണ്ടി വ്യാജ പോസ്റ്റിട്ടതിനെതിരെ കേസെടുത്തു നിപ വ്യാജ സൃഷ്ടിയെന്ന് ഫേസ് ബുക്ക് പോസ്റ്റിട്ട യുവാവിനെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു. നിപ വ്യാജ സൃഷ്ടിയാണെന്നും ഇതിന് പിന്നില്‍ വന്‍കിട ഫാര്‍മസി കമ്പനിയാണെന്നും ആരോപിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട കൊയിലാണ്ടി പെരുവട്ടൂര്‍ ചെട്ട്യാംകണ്ടി അനില്‍ കുമാറിനെതിരെയാണ് ഐ. ടി ആക്ട് പ്രകാരം പോലീസ് കേസെടുത്ത്. 118 ഇ കേരള പോലീസ് ആക്ട് പ്രകാരവും ഐ. പി. സി. 505 (1) പ്രകാരമാണ് കേസെടുത്തത്.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എതിര്‍ത്ത് സമൂഹമാധ്യമങ്ങള്‍ വഴി തെറ്റാഴ രീതിയില്‍ പ്രചരിപ്പിക്കുകയും, ആരോഗ്യ പ്രവര്‍ത്തകരെ നിരുല്‍സാഹപ്പെടുത്തുകയും, ചെയ്യുകയും, ചെയ്തതതിനാണ് കേസ്,

ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുന്ന ഇത്തരം പോസ്റ്റുകള്‍ പൊതു സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നുമാണ് പോസ്റ്റിനെതിരെ പരാതി ഉയര്‍ന്നത്. സംഭവം വിവാദമായ ഉടനെ അനില്‍ കുമാര്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഇതിനകം നിരവധി പേര്‍ പോസ്റ്റ് കണ്ടിരുന്നതായാണ് അറിയുന്നത്. കൊയിലാണ്ടിയിലെ പത്രവിതരണക്കാരനാണ്.

പൊതു ജന സുരക്ഷയ്ക്കായി വാര്‍ഡ് ആര്‍.ആര്‍.ടി. അംഗങ്ങള്‍ക്കും, വാര്‍ഡ് മെംബര്‍മാര്‍ക്കും, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പ്രത്യേക നിര്‍ദ്ദേശം നല്‍കുമെന്ന് ജില്ലാ കലക്ടര്‍ കെ. ഗീത അറിയിച്ചു.  ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് റുറല്‍ എസ്  പി  കറപ്പസാമി അറിയിച്ചു. വ്യാജ സന്ദേശങ്ങള്‍ക്കെതിരെ സൈബര്‍ ചെക്കിംഗ് കര്‍ശനമാക്കുമെന്ന് കൊയിലാണ്ടി സി ഐ എം. വി. ബിജു അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!