ചെയിൻ സർവ്വെ കോഴ്സ് പരിശീലനം

ഒക്ടോബറിൽ കോഴിക്കോട് കേന്ദ്രത്തിൽ തുടങ്ങുന്ന മൂന്ന് മാസത്തെ ചെയിൻ സർവ്വെ കോഴ്സ് (ലോവർ) പരിശീലനത്തിന്റെ പുതിയ ബാച്ചിലെ ഒഴിവുകളുള്ള സീറ്റുകളിലേക്ക് എസ് എസ് എൽ സി പാസ്സായ 36 വയസ്സു വരെയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. ചെയിൻ സർവ്വെ സ്കൂൾ ഓഫീസിലും കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സർവേ റെയ്ഞ്ച് അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലും സർവ്വെ ഡയറക്ടർക്ക് നേരിട്ടും ഒക്ടോബർ 20 നകം അപേക്ഷകൾ നൽകാവുന്നതാണ്. (ഉയർന്ന പ്രായപരിധിയിൽ പി.എസ്.സി മാനദണ്ഡം ബാധകം). www.dslr.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷഫോറം ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371554

അപേക്ഷ ക്ഷണിച്ചു

സൈനിക ക്ഷേമ വകുപ്പ് വിമുക്ത ഭടന്മാർക്കും വിധവകൾക്കും അവരുടെ ആശ്രിതർക്കും പുനരധിവാസ പരിശീലനം നൽകുന്നതിന്റെ ഭാഗമായി കെൽട്രോൺ വഴി സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഫയർ ആൻഡ് സേഫ്റ്റിയും എൽ ബി എസ് സെന്റർ വഴി ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്‌സുകളും നടത്തുന്നു. താൽപ്പര്യമുള്ള വിമുക്ത ഭടന്മാർ, വിധവകൾ, അവരുടെ ആശ്രിതർ എന്നിവർ സെപ്റ്റംബർ 15നകം കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2771881

സൗജന്യ വർക്‌ഷോപ്

കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ ഫ്രീ ഓൺലൈൻ ക്ലാസ് സെപ്റ്റംബർ 16 വൈകിട്ട് 7 മണി മുതൽ 9 മണി വരെ നടത്തുന്നു. സൗജന്യ വർക്‌ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. വിശദ വിവരങ്ങൾക്ക് : 9072592412, 9072592416

അപേക്ഷകൾ ക്ഷണിച്ചു

കേന്ദ്രസർക്കാരിന്റെ പി.എം.എഫ്.എം.ഇ പദ്ധതിയുടെ ഡി.ആർ.പി (ജില്ലാ റിസോഴ്സ് പേഴ്സൺ) ആയി നിയമിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു. കോഴിക്കോട് ജില്ലയിൽ സ്ഥിര താമസക്കാരായ ഏതെങ്കിലും അംഗീകൃത സർവ്വകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, പദ്ധതി രേഖ തയ്യാറാക്കൽ, ബാങ്കിംഗ് എന്നിവയിൽ പ്രാവീണ്യം ഉള്ളവർ നിശ്ചിത ഫോർമാറ്റിൽ തയ്യാറാക്കിയ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം കോഴിക്കോട് ഗാന്ധിറോഡിലുള്ള ജില്ലാ വ്യവസായകേന്ദ്രത്തിൽ നേരിട്ട് സെപ്റ്റംബർ 20ന് മുമ്പായി സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2766563,0495 2765770

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (അഡാക്) യുടെ തലശ്ശേരി തലായിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. ബി.കോം ബിരുദം, ടാലി, എം എസ് ഓഫീസ്, ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം സെപ്റ്റംബർ 21 ന് രാവിലെ 9.30 ന് എരഞ്ഞോളിയിലുള്ള അഡാക് നോർത്ത് റീജിയണൽ ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് റീജിയണൽ എക്സിക്യൂട്ടീവ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0490 2354073

റിസർച്ച് സയന്റിസ്റ്റ് ഒഴിവ്

കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ റിസർച്ച് സയന്റിസ്റ്റ് ബി (മെഡിക്കൽ) തസ്തികയിലേക്ക് താത്കാലിക ഒഴിവ് നിലവിലുണ്ട്. പ്രായപരിധി: 2023 ജനുവരി ഒന്നിന് 35 നും 40 നും മധ്യേ.

താത്പര്യമുള്ള ഉദ്യോഗാർത്ഥിക‍ൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 20ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ‍‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയി‍ൽ നിന്നുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179.

പ്രവേശനം ആരംഭിച്ചു

മാളിക്കടവ് ജനറൽ ഐ ടി ഐയിൽ ഐ എം സിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എസ് എൽ സി മുതൽ യോഗ്യതകൾ ഉള്ളവർക്ക് ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8078073361

കരാർ നിയമനം

കാക്കൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. യോഗ്യരായ വിദ്യാർത്ഥികളുടെ കൂടിക്കാഴ്ച്ച സെപ്റ്റംബർ 16ന് ഉച്ചക്ക് 2.30ന് കാക്കൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡാറ്റയും ഹാജരാക്കേണ്ടതാണെന്ന് കാക്കൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2260232

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, ടെക്നിക്കൽ/കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12വരെയുളള ക്ലാസ്സുകളിൽ പഠിക്കുന്ന ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനവും 800 സ്ക്വയർ ഫീറ്റിൽ താഴെ മാത്രം വിസ്തീർണ്ണമുളള വീടുകളിൽ താമസ്സിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾക്ക് : 0495- 2370379

അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ്സെന്ററിൽ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലൊജിസ്റ്റിക്ക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 8590605260, 0471-2325154

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!