കൊയിലാണ്ടി സഹകരണ ആശുപത്രിയിലെ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി


കൊയിലാണ്ടി സഹകരണ ആശുപത്രിയിലെ ജീവനക്കാരനെ മര്‍ദിച്ചതായി പരാതി, തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. രോഗിക്കൊപ്പം എത്തിയ ആറ് പേര് അടങ്ങുന്ന മദ്യപിച്ചെത്തെിയ സംഘമാണ് സെക്യൂരിറ്റി ജീവനക്കാരനായ അനൂപിന് നേരെ ആക്രമം നടത്തിയത്.

വനിത ഡോക്ടര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരോട് മോശമായ രീതിയില്‍ ബഹളം വെച്ച് സംസാരിച്ചതോടെ അനൂപ് എത്തുകയും ഇവരെ പിടിച്ച് മാറ്റുന്നതിനിടയിലാണ് മുഖത്ത് മര്‍ദ്ദിച്ചതെന്ന് സഹകരണആശുപത്രി സെക്രട്ടറി മധു പറഞ്ഞു. കൊയിലാണ്ടി പോലീസില്‍ കൊല്ലം സ്വദേശി ഷിബുവിന് ഏതിരെ പരാതി നല്‍കിയിട്ടുണ്ട്.

സ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് കണ്ടാലറിയുവുന്ന ആറ്പേര്‍ക്ക് ഏതിരെ കേസ്സ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!