വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ അഖണ്ഡ നാമജപത്തിന് തുടക്കമായി
കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്രത്തില്‍ സപ്തദിന അഖണ്ഡനാമജപ യജ്ഞത്തിന് തൂുടക്കമായി, തുടര്‍ച്ചയായി 168 മണിക്കൂര്‍ നടക്കുന്ന നാമജപയജ്ഞത്തിന് ക്ഷേത്രം തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.
മേല്‍ശാന്തി വടക്കുമ്പാട്ടില്ലത്ത് വിഷ്ണു നമ്പൂതിരി നേതൃത്യം നല്‍കി. നാമജപയഞ്ജ നാളുകളില്‍ പ്രധാന വഴിപാടുകളായി ത്രികാല പൂജ, പാല്‍പായസം, നെയ് വിളക്ക്, കുഴച്ച അവല്‍ എന്നിവ ഉണ്ടായിരിക്കും.