സ്വാതന്ത്രസമര ചരിത്ര ക്വിസ് മത്സരം ശ്രദ്ധേയമായി

കൊയിലാണ്ടി കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് എല്‍.പി, യു.പി. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച സ്വാതന്ത്രസമര ചരിത്ര ക്വിസ് മല്‍സരം ശ്രദ്ധേയമായി. എല്‍.പി.വിഭാഗത്തില്‍ ദയാ കൃഷ്ണ, ആത്മിയദേവ്, ദേവനന്ദയും, യു.പി വിഭാഗത്തില്‍ ദേവീ തീര്‍ത്ഥ, ശ്രീതേജ്, അലൈന എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അനാമിക, അക്ഷയ്, ആര്യന്‍ തുടങ്ങിയവരും ജേതാക്കളായി. പി.കെ.സജീവ്, കെ.കെ.വിനോദ് മോഡറേറ്റര്‍മാരായി. പി.പി.സുധീര്‍, വി.മുരളീകൃഷ്ണന്‍, ജിഷ വിനോദ്, സന്ധ്യാ സാജു, ഗംഗ ശശി, ടി.പി.രാഘവന്‍, ഷെല്‍മ, ഷിജില, പി.പി.ബിജുതുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് ഇ.കെ.രാഗേഷ്, പി.പി.ബാലന്‍, പി.കെ.ശ്രീധരന്‍, പി.കെ.ശശി, എ.വി.അഭിലാഷ്, എ.എസ്, അഭിലാഷ്, വിനോദ് കണ്ണഞ്ചേരി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!