വേറിട്ട അനുഭവമായി നാട്ടുഗായകരുടെ ഒത്തുചേരല്‍ ‘മധുരിക്കും ഓര്‍മ്മകള്‍’
നമ്മുടെ കീഴരിയൂര്‍ സുകൃതം വയോജന സൗഹൃദ കൂട്ടായ്മ ‘മധുരിക്കും ഓര്‍മ്മകള്‍’ പഴയകാല നാട്ടുഗായകരുടെ ഒത്തുചേരല്‍ കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാര ജേതാവ് മേപ്പയൂര്‍ ബാലന്‍ ഉദ്ഘാടനം ചെയ്തു. സുകൃതം ചെയര്‍മാന്‍ നെല്ല്യാടി ശിവാനന്ദന്‍ അധ്യക്ഷതവഹിച്ചു.
സാമൂഹ്യ മാധ്യമങ്ങളില്‍ താരമായി മാറിയ ഗായകന്‍ സി. എം. കുഞ്ഞിമൊയ്തിയെ ചടങ്ങില്‍ ആദരിച്ചു. ദിനീഷ് ബേബി കബനി ഉപഹാര സമര്‍പ്പണം നടത്തി. മേപ്പയൂര്‍ ബാലനുള്ള ഉപഹാര സമര്‍പ്പണം പുതിയോട്ടില്‍ വിനോദന്‍ നല്‍കി. കണ്ണോത്ത് ചന്ദ്രന്‍ സ്വാഗതവും ആര്‍. ജെ. ബിജുകുമാര്‍ നന്ദിയും പറഞ്ഞു.









