സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു

വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ സംരംഭക ശില്പശാല സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിർമ്മല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിസന്റ് എൻ.എം സുനിൽ അധ്യക്ഷത വഹിച്ചു.

കീഴരിയൂർ ഗ്രാമീണ ബാങ്ക് മാനേജർ ജോർജ് മാത്യു ബാങ്കിങ് നടപടിക്രമങ്ങളെ കുറിച്ചും മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ സംരംഭകത്വ പ്രാധാന്യം, സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ, വിവിധ തരം സർക്കാർ പദ്ധതികൾ, ആനു കൂല്യങ്ങൾ, ലൈസൻസ് നടപടി ക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസും നയിച്ചു.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമൽ സരാഗ, പഞ്ചായത്ത് സെക്രട്ടറി അൻസാർ കെ, ഇ ഡി ഇ അൻസി തുടങ്ങിയവർ സംസാരിച്ചു. 52 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!