പുളിയഞ്ചേരി യു.പി. സ്‌കൂളില്‍ ചാത്തപ്പന്‍ ഗുരുക്കള്‍ സ്മാരക ലൈബ്രറിയും മിനി ഹാളും ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: 1914-ല്‍ സ്ഥാപിതമായി, തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നുനല്‍കി നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റത്തിന് വഴികാട്ടിയായ പുളിയഞ്ചേരി യു. പി. സ്‌കൂളില്‍ സ്ഥാപകന്റെ സ്മരണയ്ക്കായി ഒരുക്കിയ ‘ശ്രീ ചാത്തപ്പന്‍ ഗുരുക്കള്‍ സ്മാരക ലൈബ്രറിയും മിനി ഹാളും’ നാടിന് സമര്‍പ്പിച്ചു. സ്‌കൂള്‍ സ്ഥാപകന്‍ ചാത്തപ്പന്‍ ഗുരുക്കളുടെ മക്കളായ എം. വി. സാവിത്രി ടീച്ചറും എം. വി. ലക്ഷ്മി ടീച്ചറും ചേര്‍ന്നാണ് ലൈബ്രറിയുടെയും മിനി ഹാളിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചത്. ഹെഡ്മിസ്ട്രസ് ഷംന ശ്യാം നിവാസ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ പി. ടി. എ. പ്രസിഡന്റ് ശ്രീലിഷ് എം. കെ. അധ്യക്ഷത വഹിച്ചു.
ചടങ്ങിനോടനുബന്ധിച്ച് സ്‌കൂളിലെ പൂര്‍വാധ്യാപകനായിരുന്ന കായലാട്ട് നാരായണന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ വായനാപുരസ്‌കാര വിതരണത്തിന്റെയും പൂര്‍വാധ്യാപക-വിദ്യാര്‍ഥി സംഗമത്തിന്റെയും ഉദ്ഘാടനം അഡ്വ. കെ. പ്രവീണ്‍കുമാര്‍ എം. എല്‍. എ. നിര്‍വഹിച്ചു.
അന്തരിച്ച പൂര്‍വാധ്യാപകരുടെ ഫോട്ടോകളുടെ അനാച്ഛാദനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ യു. കെ. ചന്ദ്രന്‍ നിര്‍വഹിച്ചു. കവിയും സാഹിത്യകാരനുമായ വീരാന്‍കുട്ടി ചടങ്ങില്‍ മുഖ്യാതിഥിയായി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരവിതരണം വാര്‍ഡ് കൗണ്‍സിലര്‍ വി. രമേശന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. സാഹിത്യകാരന്‍ മോഹനന്‍ നടുവത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി.
കൗണ്‍സിലര്‍മാരായ പി. കെ. ഷൈജു, അഡ്വ. പി. ടി. ഉമേന്ദ്രന്‍, രമ്യ പി. എം., ഹൈറുന്നിസ പി. വി., ഷൈലജ ടി. പി., എ. കെ. സി. മുഹമ്മദ്, പൂര്‍വാധ്യാപകരായ പി. ടി. സുധാകരന്‍, വത്സല, സരസമ്മ, ഭാഗ്യം, കൂടാതെ പ്രേമലത, ബിന്ദു, കെ. പി. റീജ, അഖില്‍ പി. സി., പ്രഭീഷ് കണാരന്‍കണ്ടി, രാഗ്ലിരാജ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.












