കലോത്സവം ആവേശച്ചൂടിൽ; വേദികളിൽ വൻ ജനത്തിരക്ക്

പൊയിൽക്കാവ്: പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ആവേശകരമായ ഘട്ടത്തിലേക്ക്. ജനപ്രിയ മത്സരയിനങ്ങൾ അരങ്ങേറിത്തുടങ്ങിയതോടെ വേദികളിൽ കാണികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

12 വേദികളിലായി നടക്കുന്ന കലാമേളയിൽ ആറായിരത്തോളം പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. തിരുവാതിര, ഒപ്പന, മാർഗംകളി, കൈകൊട്ടിക്കളി, സംഘനൃത്തം തുടങ്ങിയ ഇനങ്ങളിൽ ആവേശകരമായ മത്സരമാണ് നടക്കുന്നത്. എല്ലാ വേദികളിലും കലാപ്രകടനങ്ങൾ ആസ്വദിക്കാൻ വലിയ ജനക്കൂട്ടമാണ് എത്തുന്നത്.

പത്തുവർഷത്തെ നീണ്ട ഇടവേളയ്ക്കുശേഷമാണ് പൊയിൽക്കാവ് ഉപജില്ലാ കലോത്സവത്തിന് ആതിഥേയത്വം വഹിക്കുന്നത്. നാടിന്റെ ഉത്സവമായി മാറിയ കലാമേളയെ വലിയ ആവേശത്തോടെയാണ് പൊയിൽക്കാവിലെ ജനങ്ങളും കലാസ്വാദകരും വരവേറ്റിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!