നന്തി മേല്‍പ്പാലം അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു

കൊയിലാണ്ടി: നന്തി മേല്‍പ്പാലത്തില്‍ വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. നന്തി നാരങ്ങോളി കുളം സ്വദേശി മുത്താച്ചി കണ്ടി ഷിഹാബ് (27) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10:30-ഓടെ മരണമടഞ്ഞത്. തിങ്കളാഴ്ച രാത്രി 10:30-ഓടെയായിരുന്നു അപകടം സംഭവിച്ചത്.

കൊയിലാണ്ടി ഭാഗത്തുനിന്നും വടകരയിലേക്ക് ബൈക്കില്‍ പോവുകയായിരുന്ന ഷിഹാബിനെ എതിര്‍ദിശയില്‍ നിന്നും മറ്റൊരു വാഹനത്തെ മറികടന്ന് അമിതവേഗതയില്‍ വന്ന വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം ഈ വാഹനം നിര്‍ത്താതെ പോയി. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ഇന്ന് രാവിലെയോടെ മരിച്ചത്.

അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനത്തെക്കുറിച്ച് കൊയിലാണ്ടി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണെന്ന നിഗമനത്തിലാണ് പോലീസ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!