ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യാത്രക്കാരന് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി – ഉള്ളിയേരി റോഡിൽ ടോൾ ബൂത്തിന് സമീപം ഇന്ന് വൈകിട്ടുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്ക്.
വൈകിട്ട് 4.30 ഓടെയാണ് അപകടമുണ്ടായത്. മുന്നിൽ നിർത്തിയ സ്കൂട്ടറിൽ ലോറി ഇടിക്കുകയായിരുന്നു.
അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ ഉടൻ തന്നെ നാട്ടുകാരും യാത്രക്കാരും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു .












