എ.സി. മെക്കാനിക് കോഴ്സ്

എ.സി. മെക്കാനിക് കോഴ്സ്
കോഴിക്കോട് ഗവ. ഐ.ടി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ എ.സി മെക്കാനിക് കോഴ്സില്‍ അഡ്മിഷന് ആരംഭിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ് ടു. ഫോണ്‍: 8590893066.

സ്പോട്ട് അഡ്മിഷന്
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജില്‍ ബി.ടെക് കോഴ്സുകളിലെ ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 10ന് സ്പോട്ട് അഡ്മിഷന് നടത്തും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 11ന് മുമ്പ് കോളേജില്‍ നേരിട്ടെത്തണം. വെബ്സൈറ്റ് : www.geckkd.ac.in. ഫോണ്‍: 0495 2383210.

ജില്ലാ സിവില്‍ സര്‍വീസ് കായികമേള 18 മുതല്‍
കോഴിക്കോട് ജില്ലാ സിവില്‍ സര്‍വീസ് കായികമേള സെപ്റ്റംബര്‍ 18, 19 തീയതികളില്‍ നടക്കും. പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 17ന് വൈകീട്ട് അഞ്ചിന് മുമ്പ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോം www.sportscouncilkozhikode.comല്‍ ലഭ്യമാണ്. ഫോണ്‍: 0495 2722593.

അധ്യാപക നിയമനം
കോടഞ്ചേരി സര്‍ക്കാര്‍ കോളേജില്‍ ഫിസിക്സ് അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 10ന് രാവിലെ 10.30ന് നടക്കും. യു.ജി.സി നിബന്ധന പ്രകാരം അസി. പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍/വകുപ്പില്‍ ഔദ്യോഗിക പേര് രജിസ്റ്റര്‍ ചെയ്ത് വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് ഉള്ളവരുമാകണം. പൂരിപ്പിച്ച ബയോഡാറ്റയും (മാതൃക www.kodenchery college.ac.in/downloads ല്‍ ലഭ്യമാണ്) ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 9188900234.

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍
കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ ചാലിയം, ചോറോട്, മടപ്പള്ളി, ആയഞ്ചേരി, ബേപ്പൂര്‍, ചെക്കിയാട് എഫ്.എച്ച്.സികള്‍, തിരുവങ്ങൂര്‍, ഓര്‍ക്കാട്ടേരി സി.എച്ച്.സികള്‍, ഫറോക്ക് താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. സെപ്റ്റംബര്‍ 15ന് വൈകീട്ട് അഞ്ചിന് മുമ്പ് https://docs.google.com/forms/d/1-NXOU08KOXzHUWfbDnQzQD4Bst5hVLQoDP7gGv6gXr8/edit ലിങ്ക് വഴി അപേക്ഷിക്കണം.
ഫോണ്‍: 0495 2374990.

ശാസ്ത്രീയ പശുപരിപാലന പരിശീലനം
കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ക്ഷീര കര്‍ഷകര്‍ക്ക് സെപ്റ്റംബര്‍ 15 മുതല്‍ 19 വരെ ശാസ്ത്രീയ പശുപരിപാലനത്തില്‍ പരിശീലനം സംഘടിപ്പിക്കും. ബേപ്പൂര്‍ നടുവട്ടത്തുള്ള കേരള സര്‍ക്കാറിന്റെ ക്ഷീര പരിശീലന കേന്ദ്രത്തിലാണ് പരിശീലനം. രജിസ്ട്രേഷന് ഫീസ്: 20 രൂപ. ആധാര്‍ കാര്‍ഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകര്‍പ്പുകള്‍ പരിശീലന സമയത്ത് ഹാജരാക്കുന്നവര്‍ക്ക് ദിനബത്തയും യാത്രാബത്തയും ലഭിക്കും. പങ്കെടുക്കുന്നവര്‍ സെപ്റ്റംബര്‍ 10ന് വൈകീട്ട് അഞ്ചിന് മുമ്പ് 0495 2414579 നമ്പറിലോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം.

ക്ഷേമനിധി കുടിശ്ശിക അടക്കാന്‍ അവസരം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 36 മാസം വരെ തൊഴിലാളി വിഹിതം കുടിശ്ശികയായവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ കുടിശ്ശിക അടക്കാന്‍ സമയം അനുവദിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
ഐ.സി.ഡി.എസ് അര്‍ബന്‍ മൂന്ന് കാര്യാലയത്തിലേക്ക് 2026-27 സാമ്പത്തിക വര്‍ഷം വാഹനം വാടകക്ക് നല്കാന് ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 19 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ഫോണ്‍: 9037993998, 9995735638.

പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് പണിയായുധ ഗ്രാന്റ്: അപേക്ഷാ തീയതി നീട്ടി
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പരമ്പരാഗത കരകൗശല കൈപ്പണിക്കാര്‍/പൂര്‍ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികള്‍ എന്നിവരുടെ തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തി ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാന മാര്‍ഗം കണ്ടെത്തുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു. www.bwin.kerala.gov.in മുഖേനയാണ് അപേക്ഷിക്കേണ്ടത്. മുന്‍ വര്‍ഷങ്ങളില്‍ ഇതേ പദ്ധതിയില്‍ ആനുകൂല്യം ലഭിച്ചവരോ അവരുടെ കുടുംബാംഗങ്ങളോ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോണ്‍: 0495 2377786.

ഡെമോണ്‍സ്ട്രേറ്റര്‍ നിയമനം
ഐ.എച്ച്.ആര്.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ ഡെമോണ്‍സ്ട്രേറ്റര്‍ (കമ്പ്യൂട്ടര്‍) നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10ന് നടക്കും. യോഗ്യത: ഫസ്റ്റ് ക്ലാസോടെ ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ/ഫസ്റ്റ് ക്ലാസോടെ ബി.എസ്.സി. സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍: 0496 2524920.












