മുചുകുന്ന് നോർത്ത് യു.പി സ്കൂളിൽ അധ്യാപക ദിനാഘോഷവും പൂർവ്വഅധ്യാപകരെ ആദരിക്കലും നടന്നു

കൊയിലാണ്ടി: അധ്യാപക ദിനത്തിൽ മുചുകുന്ന് നോർത്ത് യു.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിലെ പൂർവ്വഅധ്യാപകരെ ആദരിച്ചു. സ്കൂളിലെ പൂർവ്വ അധ്യാപകനും പ്രമുഖ ഗാന്ധിയനുമായ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മുൻ പ്രധാനധ്യാപികയും അദ്ദേഹത്തിന്റെ സഹധർമ്മിണിയുമായ ഇയ്യച്ചേരി പത്മിനി ടീച്ചർ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
സ്കൂൾ പ്രധാന അധ്യാപകൻ എ. ടി. വിനീഷ് ഇരുവരെയും പൊന്നാട അണിയിച്ച് ആദരവ് സമർപ്പിച്ചു. ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി പി. സബീന, എം. എം. സ്മിത, സി. എസ്. അമൽജിത്ത്, വി. ആര്യ, വേദാത്മിക, അമയ, എം. വി. ആരോൺ, ഡോ. പ്രശാന്ത് ബാവ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.  അധ്യാപകരുടെ സേവനങ്ങളെയും സ്മരണകളെയും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതായിരുന്നു ചടങ്ങ്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!