റീ-ടെണ്ടര്‍ ക്ഷണിച്ചു

കൊയിലാണ്ടിയില്‍ പ്രവര്‍ത്തിക്കുന്ന പന്തലായനി അഡീഷണല്‍ ശിശുവികസന പദ്ധതി കാര്യാലയത്തിന് കീഴിലെ ചെങ്ങോട്ട്കാവ് പഞ്ചായത്ത്, കൊയിലാണ്ടി നഗരസഭ പരിധികളിലെ 98 അങ്കണവാടികളില്‍ ആഴ്ചയില്‍ മൂന്ന് ദിവസം പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ റീ-ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സെപ്റ്റംബര്‍ 11ന് ഉച്ചക്ക് ഒരുമണിക്ക് മുമ്പ് അതത് പഞ്ചായത്ത്/നഗരസഭ സൂപ്പര്‍വൈസര്‍മാര്‍ക്ക് സമര്‍പ്പിക്കണം. ഫോണ്‍: 9562273538.

ജില്ലാതല പട്ടയമേള 19ന്
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല പട്ടയമേള സെപ്റ്റംബര്‍ 19ന് രാവിലെ 10.30ന് കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കും.
ഐ.സി.ഡി.എസ് ചേളന്നൂര്‍ സി.ഡി.പി.ഒ കാര്യാലയത്തിന് കീഴിലെ തലക്കുളത്തൂര്‍, കാക്കൂര്‍, നന്മണ്ട, നരിക്കുനി, ചേളന്നൂര്‍, കക്കോടി എന്നീ പഞ്ചായത്തുകളിലെ 172 അങ്കണവാടികളില്‍ പാല്‍, മുട്ട എന്നിവ വിതരണം ചെയ്യാന്‍ റീ ടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 11ന് ഉച്ചക്ക് ഒരുമണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0495 2261560, 9188959866.

വനിത മേട്രന്‍ നിയമനം
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പേരാമ്പ്ര വനിതാ ഹോസ്റ്റലില്‍ വനിതാ മേട്രന്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 10ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധി: 45-65. അപേക്ഷകര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായിരിക്കണം. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം എത്തണം. ഫോണ്‍: 9048146400.

സ്‌പോട്ട് അഡ്മിഷന്‍
കോഴിക്കോട് ഗവ. ഐ.ടി.ഐയിലെ വിവിധ ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. സെപ്റ്റംബര്‍ ഏഴിന് രാവിലെ 11ന് മുമ്പ് ആവശ്യമായ രേഖകളുമായി നേരിട്ടെത്തി അഡ്മിഷന്‍ നേടാം. ഫോണ്‍: 9446696407, 0495 2377016.












