മാടഞ്ചേരി സത്യനാഥൻ റെഡ് ക്രോസ് സംസ്ഥാന എക്സിക്യൂട്ടീവ് സമിതിയിലേക്ക്; യൂത്ത് റെഡ് ക്രോസിന്റെ സംസ്ഥാന ചുമതലയും നൽകി

കോഴിക്കോട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കേരള സ്റ്റേറ്റ് ബ്രാഞ്ച് സംസ്ഥാന എക്സിക്യൂട്ടീവ് സമിതിയിലേക്ക് കോഴിക്കോട് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥനെ ഐകകണ്ഠേന തിരഞ്ഞെടുത്തു. സംസ്ഥാനത്തെ യൂത്ത് റെഡ് ക്രോസിന്റെ (Youth Red Cross) പ്രത്യേക ചുമതലകൂടി അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായുള്ള മാടഞ്ചേരി സത്യനാഥന്റെ സാമൂഹിക സേവനരംഗത്തെ മികച്ച പ്രവർത്തനങ്ങളും റെഡ് ക്രോസ് പ്രസ്ഥാനത്തിന് നൽകിയ ദീർഘകാല പാരമ്പര്യവും പരിഗണിച്ചാണ് ഈ പുതിയ ലായനം.
യൂത്ത് റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും യുവജനങ്ങളുടെ സാമൂഹിക സേവന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും പുതിയ ചുമതലയിലൂടെ മുൻഗണന നൽകുമെന്ന് അദ്ദേഹം അറിയിച്ചു. പ്രഥമശുശ്രൂഷ, ദുരന്തനിവാരണം, റോഡ് സുരക്ഷ, ആരോഗ്യ ബോധവൽക്കരണം തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികളെ സജീവ പങ്കാളികളാക്കി കൂടുതൽ സേവന പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സത്യനാഥന്റെ പരിചയസമ്പന്നമായ നേതൃത്വത്തിൽ യൂത്ത് റെഡ് ക്രോസിന് സംസ്ഥാനതലത്തിൽ ശക്തമായ ഒരു പ്രവർത്തന ശൃംഖല രൂപപ്പെടുത്താനാകുമെന്നാണ് റെഡ് ക്രോസ് പ്രവർത്തകരും പൊതുസമൂഹവും പ്രതീക്ഷിക്കുന്നത്.

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്

കോഴിക്കോട് –

ഉടൻ ബന്ധപ്പെടുക

9895863555

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!