മലബാര്‍ റിവര്‍ ഫെസ്റ്റിവെലിനോടനുബന്ധിച്ചുള്ള ഈ വര്‍ഷത്തെ എല്ലാ മല്‍സരങ്ങളും പൊതുപരിപാടികളും റദ്ദാക്കിയതായി സംഘാടകര്‍

കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവെലിനോടനുബന്ധിച്ചുള്ള ഈ വര്‍ഷത്തെ എല്ലാ മല്‍സരങ്ങളും പൊതുപരിപാടികളും റദ്ദാക്കിയതായി സംഘാടകര്‍ അറിയിച്ചു. ശക്തമായ മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്ന സാഹചര്യത്തില്‍ കോടഞ്ചേരിയില്‍ നടക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവെലിനോടനുബന്ധിച്ച് എല്ലാ പരിപാടികളും റദ്ദാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മത്സരങ്ങള്‍, പരിശീലനം തുടങ്ങിയവക്കും വിലക്കേര്‍പ്പെടുത്തി. പൊതുജനങ്ങളും സംഘാടകരും മത്സരാര്‍ത്ഥികളും നദീതടങ്ങളില്‍ പ്രവേശിക്കരുത്. പ്രദേശത്ത് തഹസില്‍ദാര്‍, പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗങ്ങള്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി സുരക്ഷ ഉറപ്പാക്കും. അടിയന്തര സാഹചര്യം നേരിടുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

 

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!