പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

കീഴരിയൂർ: രാജ്യത്തിന്റെ തലസ്ഥാന നഗരിയിൽ വിദ്യാർത്ഥികൾ നടത്തുന്ന ധർമ സമരത്തിന് നേരെ കേന്ദ്രസർക്കാർ നടത്തിയ നരന്നായാട്ടിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വീട്ടിന് മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രസാദിന്റെ കോലം പ്രവർത്തകർ കത്തിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ, പഞ്ചായത്ത് മെമ്പർ പാറക്കീൽ അശോകൻ , ഒ.കെ കുമാരൻ , ചൂക്കോത്ത് ബാലൻ നായർ ,ജി.പി പ്രീജിത്ത്, ഇ എം മനോജ്, ടി നന്ദകുമാർ , കെ.പി സ്വപ്നകുമാർ , ശശി കല്ലട, കെ.എം നാരായണൻ , ശിവാനന്ദൻ എൻ.ടി, ദാസൻ ഇ.കെ തുടങ്ങിയവർ നേതൃത്വം നൽകി.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!