കൊയിലാണ്ടി കോടതികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തും ;എം എൽ എ

കൊയിലാണ്ടി: കൊയിലാണ്ടി കോടതികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുമെന്ന് കൊയിലാണ്ടി എംഎൽഎ കെ പ്രവീൺകുമാർ പറഞ്ഞു. കൊയിലാണ്ടി ബാർ അസോസിയേഷൻ ഏർപ്പെടുത്തിയ സ്വീകരണം ഏറ്റുവാങ്ങി കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊയിലാണ്ടി കോടതികളിൽ നേരത്തെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത വ്യക്തിയാണ് എംഎൽഎ. കോടതികളുടെ സുഗമമായ പ്രവർത്തനത്തിന് കോടതി സമുച്ചയത്തിൽ പുതിയ കെട്ടിടം വരേണ്ട ആവശ്യകതയെ കുറിച്ചു ഫാമിലി കോടതി എം.എ.സി.ടി കോടതി വരേണ്ടുന്ന ആവശ്യകതയെ കുറിച്ചും, വർഷങ്ങളായി വെറുതെ കിടക്കുന്ന ദുരിതശ്വാസ കെട്ടിടം കോടതിക്ക് വിട്ടു നൽകേണ്ട ആവശ്യകതയെ കുറിച്ചും, ബാർ അസോസിയേഷൻ നൽകിയ നിവേദനത്തിൽ ചൂണ്ടികാട്ടി. നിവേദനത്തിലെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാം എന്ന് എംഎൽഎ ഉറപ്പ് നൽകി.
സ്വീകരണത്തിൽ എംഎൽഎ യെ ഷാൾ അണിയിച്ചുകൊണ്ടും മൊമെൻ്റോ നൽകി കൊണ്ടും ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. കെ.പി ദാമോദരൻ സ്വീകരിച്ചു. കൊയിലാണ്ടി കോടതിയും ബാർ അസോസിയേഷനും സന്ദർശിക്കുമ്പോൾ സ്വന്തം കുടുംബത്തിൽ വന്ന പ്രതീതിയാണ് തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ബാർ അസോസിയേഷനിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ജുഡീഷ്യൽ ഓഫീസർ മാരായ ശ്രീ മനോജ്, ശ്രീ വിജയശങ്കർ, ശ്രീ കാർത്തിക എം എന്നിവരും സംബന്ധിച്ചു.
യോഗത്തിൽ അഡ്വ. വി പി വിനോദ് സ്വാഗതവും ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. കെ.പി ദാമോദരൻ അധ്യക്ഷം വഹിച്ച യോഗത്തിൽ അഡ്വ . ശ്രീ ടി. കെ രാധാകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തിയ പരിപാടിക്ക് ആശംസ അർപ്പിച്ച് അഡ്വ. പി ശങ്കരൻ എളാട്ടേരി, അഡ്വ.വി സത്യൻ, അഡ്വ.പി പ്രശാന്ത് എന്നിവരും ക്ലർക്ക് അസോസിയേഷൻ പ്രസിഡണ്ട് അമൃത എം എന്നിവരും സംസാരിച്ചു
കൊയിലാണ്ടി നിയോജക മണ്ഡലം സമഗ്ര വികസനം – ലക്ഷ്യം, മാർഗം, രൂപരേഖ – ‘വിഷൻ കൊയിലാണ്ടി കോൺക്ലേവ്’ 2026 സെപ്തംബർ മാസം നടത്തുന്നതിന്റെ ഭാഗമായി 301 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എം എല്‍ എ കെ. പ്രവീൺ കുമാർ ചെയർമാനും കൊയിലാണ്ടി മുൻസിപ്പാലിറ്റി ചെയർമാൻ യു. കെ. ചന്ദ്രൻ ജനറൽ കൺവീനറുമായുള്ള സ്വാഗതസംഘം വിവിധ സബ്‌കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനമായി.
എം. എൽ. എയുടെ അധ്യക്ഷതയിൽ നടന്ന സ്വാഗതസംഘം യോഗത്തിൽ യു. കെ. ചന്ദ്രൻ, പയ്യോളി മുൻസിപ്പൽ ചെയർപേഴ്‌സൺ എൻ. സാഹിറ, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. പി. അഖില, അജയ് ബോസ്, കെ. എം. ഭാസ്കരൻ എന്നിവരും മഠത്തിൽ അബ്ദുറഹ്മാൻ, സി. വി . ബാലകൃഷ്ണൻ, വി. പി. ഇബ്രാഹിം കുട്ടി, കെ . കെ. വൈശാഖ്, ഇ. കെ. അജിത്ത്, കബീർ അഹമ്മദ്, കെ. ടി. എം. കോയ, ഇ. എസ്. രാജൻ, വിജയരാഘവൻ ചേലിയ, കരുണൻ എന്നിവർ സംസാരിച്ചു. മഠത്തിൽ നാണു മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ വി. പി. ഭാസ്കരൻ നന്ദി രേഖപ്പെടുത്തി.





;




