ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ ഫ്ലാഷ് മോബ് നടത്തി

കൊയിലാണ്ടി: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സന്ദേശ ഫ്ലാഷ് മോബ് നടത്തി. കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി സേവാഭാരതി സംസ്ഥാന സിക്രട്ടറി വി.എം മോഹനൻ ഉദ്ഘാടനം ചെയ്തു.

പോലീസ് ഓഫീസർ ഒ.കെ. സുരേഷ് കുമാർ മുഖ്യഭാഷണം നടത്തി. ബൽരാജ് കാർത്തിക, നഗരസഭ കൗൺസിലർമാരായ പ്രിയങ്ക വിരുന്നുകണ്ടി, നിമിഷ ബൽജൻ, അഭിന നാരായണൻ, പ്രധാനാധ്യാപകൻ കെ.കെ. മുരളി, ശൈലജ നമ്പിയേരി എന്നിവർ സംസാരിച്ചു. ഷിൻസി മുത്താമ്പി, കെ. രചന എന്നിവർ ഫ്ലാഷ് മോബിന് നേതൃത്വം നൽകി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!