ഉമ്മന്‍ ചാണ്ടി ഇന്‍ഷുറന്‍സ്സ് പദ്ധതി നടപ്പാക്കും, ആരംഭ ചെലവുകള്‍ക്ക് 10 കോടി വകയിരുത്തി

2026-2027ലെ പുതുക്കിയ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ധനകാര്യ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി. ഡി. സതീശൻ. വ്യക്തമായ ജനവിധിയോടെ അധികാരത്തിൽ വന്ന സർക്കാർ ആണിതെന്നും പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ഉമ്മൻ ചാണ്ടി ഇൻഷുറൻസ്സ് പദ്ധതി നടപ്പാക്കും.
25 ലക്ഷം സൗജന്യ ഇൻഷുറൻസ് പദ്ധതി. ആരംഭ ചെലവുകൾക്ക് 10 കോടി വകയിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ജെ.സി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി (ചിത്രനഗരം) കൊച്ചിയിൽ. 100 കോടി രൂപ വകയിരുത്തി.വിദ്യാർത്ഥികൾക്ക് കേരളത്തിൽ തന്നെ അവസരങ്ങൾ കണ്ടെത്താൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ചു.
100 കോടി രൂപ വകയിരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.ഭൂനിയമങ്ങളിൽ കാലാനുസൃതമായി മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ‘ഭൂപരിഷ്കരണം 2’ എന്ന പേരിൽ പ്രസ്കതമായ ഭൂനിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.വയോജന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപ അനുവദിച്ചു.രോഗികളായ അർഹരായ ഗുണഭോക്താക്കൾക്ക് സഹായം നൽകാനായി ‘വൺ കേരള കരുതൽ മിഷൻ’ പദ്ധതി പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ വിമാനത്താവള വികസനത്തിനായി 200 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ 4 വിമാനത്താവളങ്ങളെയും എകോപിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പതിനായിരം എംഎസ്എംഇ ആരംഭിക്കുമെന്നും ഗ്ലോബൽ ജോബ് വാച്ച് ടവർ രൂപീകരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനം. 10,000 എംഎസ്എംഇ കൾ തുടങ്ങാനായി സഹായം നൽകും. ഇതിനായി 100 കോടി അനുവദിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. 3 ജില്ലകള്‍ ചേര്‍ത്ത് തെക്കൻ കേരള എക്കോണമി കോറിഡോര്‍. അതിനായി 50 കോടി വകയിരുത്തും. കോറിഡോറിൽ കൊല്ലം, തിരുവന്നതപുരം, ആലപ്പുഴ ജില്ലകള്‍. ജോൺസൺ മാസ്റ്ററിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി. ഇതിനായി 50 കോടി വകയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.









