കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്രക്ക് തുടക്കം. തിരുവനന്തപുരം തമ്പാര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശന് ഉദ്ഘാടനം പദ്ധതി ഉദ്ഘാടനം ചെയ്തു.
ഇത് അഭിമാന നിമിഷമാണെന്നും ഇത് സ്ത്രീകള്‍ക്ക് നല്കുന്ന ഔദാര്യമല്ലെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ അധികാരത്തിലേറി ഒരു മാസം തികയുന്നതിന് മുമ്പ് വാക്ക് പാലിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ട്. പ്രിയദര്‍ശിനി പദ്ധതിയുടെ ഒന്നാം ഘട്ടമാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
പദ്ധതി നടപ്പാക്കുമ്പോള്‍ മെന്‍സ് അസോസിയേഷന് ഭയങ്കര പ്രതിഷേധത്തിലാണ്. ഞാന്‍ പുരുഷ വിരോധി ഒന്നുമല്ല.സര്‍ക്കാരിന്റെ ഈ പദ്ധതി കേരളത്തിലെ സ്ത്രീകളോടുള്ള ആദരവാണെന്നും വി.ഡി സതീശന് പറഞ്ഞു.
ഇനി മുതല്‍ കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ പ്രായഭേദന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകള്‍ തിരിച്ചറിയാനായി പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്. സൗജന്യ യാത്രയാണെങ്കിലും സീറോ ടിക്കറ്റ് നിര്‍ബന്ധമാണ്.
ടിക്കറ്റ് എടുക്കാത്തവരില്‍നിന്ന് 500 രൂപ പിഴയീടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഓര്‍ഡിനറിയില്‍ ഏഴ് വിഭാഗങ്ങളിലാണ് സൗജന്യയാത്ര ലഭിക്കുക. ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, ടൗണ്‍ ടു ടൗണ്‍, ഫെയര്‍ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, പോയിന്റ് ടു പോയിന്റ് ഓര്‍ഡിനറി, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് സൗജന്യയാത്ര.









