ചെങ്ങോട്ടുകാവ് ബൈപ്പാസിൽ വാഹനാപകടം; 8 പേർക്ക് പരിക്ക്

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ബൈപ്പാസിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 8 പേർക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടം നടന്നത്. ചെങ്ങോട്ടുകാവ് ഓവർബ്രിഡ്ജിന് സമീപത്തെ സർവീസ് റോഡിലാണ് അപകടം ഉണ്ടായത്.
ശക്തമായ ഇടിയുടെ ആഘാതത്തിൽ രണ്ട് കാറുകളും തലകീഴായി മറിയുകയും വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
കോഴിക്കോട് എയർപോർട്ടിൽ നിന്നും വരുന്ന kia seltos KL 56 X 0005, കൊയിലാണ്ടി ഭാഗത്തുനിന്നും വന്ന KL 08 BN 0520 tiago കാറുമാണ് കൂട്ടിയിടിച്ചത്
അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കൊയിലാണ്ടി പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.









